ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 03 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 03.04.2025 (1200 മീനം 20 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അധ്വാന ക്ലേശം, ആരോഗ്യ പരമായ ദുരിതാനുഭവങ്ങള്‍ എന്നിവ കരുതണം. സാമ്പത്തികമായി പ്രയാസങ്ങള്‍ വരാന്‍ ഇടയുണ്ട്.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ധന ലാഭം, ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തില്‍ മംഗള അനുഭവങ്ങള്‍ക്ക് സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആഗ്രഹ സാഫല്യത്തിന് അമിത പരിശ്രമം വേണ്ടി വരും. അപ്രതീക്ഷിത ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അംഗീകാര ലബ്ധിയില്‍ അഭിമാനം തോന്നും. ഒഴിവ് സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ സാധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സല്‍ക്കര്‍മങ്ങള്‍ക്കായി സമയം ചിലവഴിക്കും. നന്മ തിന്മകളെ മുന്‍ക്കൂട്ടി അറിയാന്‍ കഴിയുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അധ്വാന ഭാരം, അമിത വ്യയം, ആരോഗ്യ ക്ലേശം എന്നിവ വരാവുന്ന ദിവസം. പല കാര്യങ്ങളിലും അനാവശ്യ തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മനസമ്മര്‍ദം, അധിക ചിലവ്, ദാമ്പത്യ പ്രയാസങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നല്ല അനുഭവങ്ങളും പ്രവര്‍ത്തന നേട്ടവും പ്രതീക്ഷിക്കാവുന്ന ദിവസം. ജോലികള്‍ ഉന്മേഷത്തോടെ ചെയ്തു തീര്‍ക്കാന്‍ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധികാരികള്‍ അനുകൂലരാകും. കുടുംബപരമായി അനുകൂല അനുഭവങ്ങള്‍ക്ക് സാധ്യത. ധനപരമായും മെച്ചം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ പരാജയം, മാനസിക അസന്തുഷ്ടി, യാത്രാ ദുരിതം മുതലായവ പ്രതീക്ഷിക്കേണ്ട ദിനം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത വേണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ തടസ്സം, മനക്ലേശം, മന സമ്മര്‍ദം എന്നിവയെ കരുതണം. ഭൂമി സംബന്ധമായ ഇടപാടുകളില്‍ തടസങ്ങള്‍ നേരിടാന്‍ ഇടയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹങ്ങള്‍ സാധിക്കും. ഭാഗ്യാനുഭവങ്ങള്‍, അംഗീകാരം, കാര്യ വിജയം എന്നിവയ്ക്കും സാധ്യത.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283