
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 02 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 02.04.2025 (1200 മീനം 19 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ചിലവുകള്‍ നിയന്ത്രിക്കുവാന്‍ ബുദ്ധിമ്മുട്ടാകും. ആരോഗ്യ ക്ലേശങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്.തൊഴില്‍പരമായി മെച്ചം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉന്നത വ്യക്തികളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. ധനപരമായി നേട്ടങ്ങള്‍, ഭാഗ്യാനുഭവങ്ങള്‍ മുതലായവ പ്രതീക്ഷികാവുന്ന ദിവസം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ പരാജയം, പ്രവര്‍ത്തന ക്ലേശം, അമിത അധ്വാനം എന്നിവയ്ക്ക് ഇടയുള്ള ദിനമാണ്. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. തൊഴില്‍ രംഗത്ത് അപ്രതീക്ഷിത ഗുണാനുഭവങ്ങള്‍ക്ക് സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മന സന്തോഷം, കാര്യ വിജയം, തൊഴില്‍ നേട്ടം എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. സുഹൃത്ത് സമാഗമം ഗുണകരമായി ഭവിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴില്‍ ക്ലേശത്തിനും ഭാഗ്യക്കുറവിനും ഇടയുള്ള ദിവസമാണ്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പല കാര്യങ്ങളിലും പ്രാരംഭ തടസം വരാം. അപ്രതീക്ഷിതമായ കാര്യങ്ങള്‍ക്ക് പണം ചിലവാക്കേണ്ടി വരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മാനസിക സംതൃപ്തി, കുടുംബ സൗഖ്യം, പ്രവര്‍ത്തന നേട്ടം എന്നിവ വരാവുന്ന ദിവസം. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തടസപ്പെട്ട ആനുകൂല്യങ്ങള്‍ അനുഭവത്തില്‍ വരും. പ്രധാന വിഷയങ്ങള്‍ അനുകൂലമായി ഭവിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കര്‍മ്മ രംഗത്ത് ആസൂത്രണ പിഴവ് മൂലം അസുഖകരമായ അനുഭവങ്ങള്‍ വരാം. വൈകാരികമായ പ്രതികരണം വൈഷമ്യത്തിന് കാരണമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യപരമായി അല്പം വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം. അപ്രതീക്ഷിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം കരുതണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന രംഗത്ത് പ്രോത്സാഹജനകമായ സാഹചര്യങ്ങള്‍ ഉണ്ടാകും. കുടുംബ സുഖം, ബന്ധു ഗുണം എന്നിവയും പ്രതീക്ഷിക്കാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283