സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

ഏപ്രിൽ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഔദ്യോഗിക രംഗത്ത് ജോലഭാരം വർദ്ധിക്കും. വാഗ്ദ്ധ്വാനങ്ങൾ കഴിവതും ഒഴിവാക്കണം. മനസ്സിന് വിഷമമുണ്ടാക്കുന്ന പല വിധത്തിലുള്ള സമീപനങ്ങളും സന്താനങ്ങളിൽ നിന്നും വന്നു ചേരുമെങ്കിലും ഈശ്വരപ്രാർത്ഥനകളാൽ അതിജീവിക്കും. വാഹനങ്ങൾ ഓടിക്കുമ്പോൾ അശ്രദ്ധ പാടില്ല. സത്യാവസ്ഥ പൂർണ്ണമായി ബോധ്യപ്പെടാതെ പ്രതികരിച്ചാൽ ദോഷാനുഭവങ്ങൾ ക്കിടയുള്ളതിനാൽ അവ ഒഴിവാക്കണം ഗർഭിണികൾ ദൂരയാത്രകൾ ഒഴിവാക്കണം

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുന്നത് ഭൗതീകമായി നിലവാരമുയർത്താൻ ഉപകരിക്കും ‘കുടുംബകാര്യങ്ങളിലും ആരോഗ്യകാര്യങ്ങളിലും ശ്രദ്ധിക്കണം. വിവാഹ കാര്യത്തിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ പരമാവധി ഒഴിവാക്കണം

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അർഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നുചേരും. വിദേശ യോഗത്തിന് യോഗമുണ്ട് ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം തൊഴലവസരം വന്നു ചേരും. ആസൂത്രിത പ്രവർത്തനങ്ങളിൽ അനുകൂല വിജയം ഉണ്ടാകും. ജീവിത നിലവാരം മെച്ചപ്പെടും കരാറു ജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. ധർമ്മ പ്രവൃത്തികൾക്കും പുണ്യ പ്രവൃത്തികൾക്കും സർവ്വാത്മനാ സഹകരിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഈശ്വരപ്രാർത്ഥനകളാലും ഔചിത്യമുള്ള സമീപന ത്താലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. ഉദ്ദേശശുദ്ധിയോടുകൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമായി തീരും. വിമർശനങ്ങളെ നല്ല രീതിയിൽ പ്രതികരിക്കും. ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കുന്ന മേലധികാരികളോടു ആദരവുണ്ടാകും പണം കടം കൊടുക്കുക ജാമ്യം നിൽക്കുക. സാഹസ പ്രവൃത്തികൾ തുടങ്ങിയവ അരുത്. വിദ്യാർത്ഥികൾ അലസത വെടിയണം

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അർഹമായ അംഗീകാരത്തിന് കാലതാമസം ഉണ്ടാകും. ആരോഗ്യ ശ്രദ്ധ വേണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. അപരിചിതരായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങൾ വന്നു ചേരും. അനുഭവഞ്ജാനമുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അതിജീവിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തതിനാൽ അർഹമായ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും. വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത് . വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം . വിട്ടുവീഴ്ചാ മനോഭാവത്തിൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഊർജ്ജസ്വലതയോടു കൂടി പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള മാന്യത്തെ അതിജീവിക്കാൻ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നിർദ്ദേശങ്ങളും ഉപദേശങ്ങളും മറ്റുള്ളവർക്ക് ഉപകരിക്കും. പൂർവ്വികർ അനുവർത്തിച്ചു വരുന്ന പ്രവർത്തനങ്ങൾ പിൻതുടരുവാൻ തയ്യാറാകും ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും വ്യക്തിത്വ വികസനത്തിന് തയ്യാറാകുന്നത് എതിർപ്പുകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ദേഹ സംരംക്ഷണത്തിൻ്റെ ഭാഗമായി പ്രാണയാമവും വ്യായാമവും ശീലിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും മേലധികാരിക്ക് തൃപ്തിയാകും വിധത്തിൽ പദ്ധതി സമർപ്പിക്കുവാൻ സാധിക്കും. വീഴ്ചകൾ ഉണ്ടാവാതെയും ഭക്ഷ്യ വിഷബാധയേൽക്കാതെയും സൂക്ഷിക്കണം. ആദരവും വിനയവുമുള്ള സമീപനം മാർഗ്ഗതടസ്സങ്ങളെ അതിജീവിച്ച് സർവ്വകാര്യ വിജയം നേടാൻ ഉപകരിക്കും സേവന മന: സ്ഥിതി യോടു കൂടിയ പ്രവർത്തനങ്ങൾ സഞ്ജന പ്രീതിയ്ക്കു വഴിയൊരുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സ്ഥാപനത്തിൻ്റെ അവസ്ഥ മനസ്സിലാക്കി മറ്റ് ഉദ്യോഗങ്ങൾക്ക് ശ്രമിക്കുമെങ്കിലും അനുഭവഫലം കുറയും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം. അസുഖങ്ങളെ അവഗണിക്കരുത്. പരോപകാരം ചെയ്യാനുള്ള മന:സ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരംക്ഷണച്ചുമതല മറക്കരുത് വിഷഭീതിയുണ്ടാവാതെ സൂക്ഷിക്കണം ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ ആവശ്യമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യ നില പൂർണ്ണമായും തൃപ്തികരമായിരിക്കില്ല. ആരോഗ്യ ശ്രദ്ധ വേണം. ഔദ്യോഗികരംഗത്ത് അധികാര പദവിയും ഒപ്പം അദ്ധ്വാന ഭാരവും വർദ്ധിക്കും അറിവുള്ളവരുടെ നിർദ്ദേശങ്ങൾ വിലപ്പെട്ട തീരുമാനങ്ങൾക്ക് വഴിയൊരുക്കും. സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാദ്ധ്യമാകും. സാമ്പത്തിക നേട്ടം കുറവാകുമെങ്കിലും ഭാവിയിലേക്ക് സുരക്ഷിതമായ കർമ്മ മേഖലകളിൽ ഏർപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അദ്ധ്യാത്മിക – ആത്മീയ ജ്ഞാനത്താൽ വൈരാഗ്യ ബുദ്ധി ഉപേക്ഷിക്കും. വൈവിദ്ധ്യമുള്ള വിഷയങ്ങളിൽ ആത്മാർത്ഥമായി സഹകരിക്കും. പ്രാരംഭത്തിൽ ഔദ്യോഗിക ചുമതലകൾ വർദ്ധിക്കുമെങ്കിലും പിന്നീട് സുഗമമാകും ആരോഗ്യ സംരംക്ഷണത്തിൻ്റെ ഭാഗമായി ദുഃശ്ശീലങ്ങൾ ഉപേക്ഷിക്കും ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ നന്നായി ശ്രമിക്കുക അക്ഷീണമായ പരിശ്രമങ്ങൾ മൂലം നഷ്ടങ്ങൾ ഒഴിവാക്കുവാൻ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും അപ്രധാനമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപ്പെട്ടാൽ അബദ്ധങ്ങൾ വന്നു ചേരും അശുഭ ചിന്തകളും ദുഃസ്സംശയങ്ങളും ഒഴിവാക്കണം. സഹായ സ്ഥാനത്തുള്ളവരുടെ വൈമുഖ്യമനോഭാവം സ്വയം പര്യാപ്തരയ്ക്കു വഴിയൊരുക്കും. ഗ്യഹത്തിൻ്റെ അറ്റകുറ്റപണികൾ പൂർത്തികരിക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും.

ജ്യോതിഷി പ്രഭാസീന സി.പി
ഫോൺ: 9961442256
Email ID: prabhaseenacp@gmail.com

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഏപ്രിൽ 01 ചൊവ്വ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഏപ്രിൽ 02 ബുധന്‍) എങ്ങനെ എന്നറിയാം