ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 01 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 01.04.2025 (1200 മീനം 18 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവര്‍ത്തന വിജയം, ആഗ്രഹ സാഫല്യം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനം. വ്യാപാര രംഗത്ത് ലാഭാനുഭവങ്ങള്‍ വര്‍ധിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ ക്ലേശം എന്നിവ വരാവുന്ന ദിവസം. കര്‍മ്മസംബന്ധമായി അംഗീകാരം കുറയാന്‍ ഇടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ വിജയം, അംഗീകാരം, ഭാഗ്യാനുഭവങ്ങള്‍, ആഗ്രഹ സാധ്യം എന്നിവയ്ക്ക് ഇടയാകുന്ന ദിവസം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക ലാഭം, വ്യാപാര നേട്ടം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധന പരമായി അല്പം ക്ലേശം വരാന്‍ ഇടയുണ്ട്. കാര്യ സാധ്യത്തിനായി ഒന്നിലധികം മാര്‍ഗ്ഗങ്ങള്‍ കണ്ടു വയ്ക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാനസിക സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. തുടക്കത്തില്‍ വിഘ്നങ്ങള്‍ വന്നാലും പല കാര്യങ്ങളിലും അന്തിമ വിജയം പ്രതീക്ഷിക്കാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മംഗളകരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മത്സര വിജയം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്കും സാധ്യത.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഇഷ്ടാനുഭവങ്ങള്‍, അംഗീകാരം, ധനനേട്ടം എന്നിവ പ്രതീക്ഷിക്കാവുന്ന ശുഭ ദിനം. പല കാര്യങ്ങളിലും അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അലസതയും ഉത്സാഹക്കുറവും ഉണ്ടാകാവുന്നതാണ്. ശാരീരികമായി അല്പം ആരോഗ്യ ക്ലേശങ്ങള്‍ വരാവുന്നതാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അധ്വാന ഭാരവും ചുമതലകളും വര്‍ധിക്കും. കുടുംബപരമായി ചെറിയ ക്ലേശാനുഭവങ്ങള്‍ക്കും സാധ്യത കാണുന്നു.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാനസിക സന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കും. അര്‍ഹമായ കാര്യങ്ങള്‍ തടസ്സം കൂടാതെ അനുഭവത്തില്‍ വരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരും. പല കാര്യങ്ങളിലും ചിന്താക്കുഴപ്പം വരാന്‍ ഇടയുണ്ട്. സായാഹ്ന ശേഷം മെച്ചം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283