ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 06 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 06.04.2025 (1200 മീനം 23 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അമിത അധ്വാനം, പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി എന്നിവ വരാം. അപ്രതീക്ഷിത തടസങ്ങള്‍ നേരിടേണ്ടി വരാം.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ നേട്ടം, വ്യാപാര വിജയം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ അനുഭവത്തില്‍ വരും. ബന്ധു സമാഗമം ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കാര്യവിഘ്നം, അമിത വ്യയം, അസന്തുഷ്ടി എന്നിവ കരുതണം. യാത്രകള്‍ പരിമിതപ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യവിജയം, സന്തോഷം, വ്യാപാര ലാഭം എന്നിവയ്ക്ക് അവസരം ഉണ്ടാകും. അപേക്ഷകളിന്മേല് അനുകൂല തീരുമാനം പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നേറുവാന്‍ പ്രയാസമാകും എന്നാല്‍ സാമ്പത്തികമായി തെറ്റില്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനോസുഖം, നേതൃ ഗുണം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അപ്രതീക്ഷിത കോണുകളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും. തൊഴിലില്‍ അംഗീകാരവും ആനുകൂല്യവും വര്‍ധിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചിലവുകള്‍ വര്‍ധിക്കും. കുടുംബക്ലേശം, ധന തടസം എന്നിവയ്ക്കും സാധ്യതയുള്ള ദിവസം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍പരമായും സാമ്പത്തികമായും ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള ദിവസമാണ്. കുടുംബ സുഖം പ്രതീക്ഷിക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടാനുഭവങ്ങള്‍, യാത്രാഗുണം, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനം. വാഹന ലാഭം ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹ സാധ്യം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നിസ്സാര കാര്യങ്ങളെ ചൊല്ലി മനസ്സ് വ്യാകുലമാകും. ആരോഗ്യപരമായി അല്‍പ്പം വൈഷമ്യങ്ങള്‍ക്ക് സാധ്യതയുണ്ട്.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283