ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 1 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 01.05.2025 (1200 മേടം 18 വ്യാഴം) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
തൊഴില്‍ രംഗം ശോഭനമാകും. കുടുംബത്തിലും സുഖകരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കും. സാമ്പത്തിക ലാഭം ഉണ്ടാകും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
കുടുംബകാര്യങ്ങള്‍ മനസ്സിനെ അലോസരപ്പെടുത്താന്‍ ഇടയുണ്ട്. മനസ്സില്‍ നിന്നും അനാവശ്യ ചിന്തകള്‍ അകറ്റുക. ഉല്ലാസത്തിനും മറ്റും സമയം കണ്ടെത്തുക.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
സുഖവും സംതൃപ്തിയും നിറഞ്ഞ ദിനമായിരിക്കാന്‍ ഇടയുണ്ട്. വ്യക്തിബന്ധങ്ങള്‍ കൂടുതല്‍ സൌഹാര്‍ദ്ദപരമാകും. ജീവിതാന്തരീക്ഷം അനുകൂലമാകും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നേറാന്‍ പ്രയാസമാണ്. ധന നഷ്ട സാധ്യത ഉള്ളതിനാല്‍ ഇടപാടുകളില്‍ വേണ്ടത്ര കരുതല്‍ പുലര്‍ത്തുക.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
മനസ്സിന് സന്തോഷം തരുന്ന കൂടിച്ചേരലുകള്‍ക്ക് അവസരം ലഭിക്കും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ സുഖകരമാകും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
നല്ല അനുഭവങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന ദിവസമായിരിക്കും. ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
അമിത അധ്വാനം മൂലം ആരോഗ്യക്ലേശം ഉണ്ടായെന്നു വരാം. ചെയ്ത ജോലികള്‍ അധികാരികളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയം സംഭവിക്കാന്‍ ഇടയുണ്ട്.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
അനുകൂല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. വിരുന്നുകളിലും ബന്ധു സമാഗമങ്ങ ളിലും പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവ ഉണ്ടാകും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
തൊഴില്‍ നേട്ടം, അംഗീകാരം, മനോസുഖം മുതലായവ പ്രതീക്ഷിക്കാം. നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
അപ്രതീക്ഷിത ചിലവുകള്‍ വരാവുന്ന ദിവസമാണ്. ജാഗ്രതക്കുറവ് മൂലം ധനനഷ്ടം വരാതെ നോക്കണം.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
കര്‍മ രംഗത്ത് പ്രതിഫലവും മന സംതൃപ്തിയും കുറയാന്‍ ഇടയുണ്ട്. കുടുംബ കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ വരാം.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283