ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 24 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 24.05.2025 (1200 ഇടവം 10 ശനി) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
അതി പ്രഭാതത്തില്‍ ആരോഗ്യ പ്രയാസം, വ്യാപാര നഷ്ടം, മന സമ്മര്‍ദം. മധ്യാഹ്നത്തില്‍ 2 മണി മുതല്‍ അനുകൂല അനുഭവങ്ങള്‍, തൊഴില്‍ ആനുകൂല്യം, അംഗീകാരം എന്നിവ വരാം.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
സാമ്പത്തിക നേട്ടം, കാര്യ ലാഭം, പ്രവര്‍ത്തന വിജയം. മധ്യാഹ്നത്തില്‍ 2 മണി മുതല്‍ കാര്യ വിഘ്നം, മന ക്ലേശം, ആരോഗ്യ ഹാനി എന്നിവ വരാം.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
ആഗ്രഹ സാധ്യം, ബന്ധു സമാഗമം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത. സായാഹ്നത്തില്‍ സത് വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
പ്രഭാതത്തില്‍ പ്രവര്‍ത്തന ക്ലേശം, അകാരണ വൈഷമ്യം എന്നിവയ്ക്ക് സാധ്യത. മധ്യാഹ്നത്തില്‍ 2 മണി മുതല്‍ കാര്യ വിജയം, അംഗീകാരം, ഇഷ്ടഭക്ഷണം.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ധന പരമായി അല്പം ക്ലേശം വരാന്‍ ഇടയുണ്ട്. കാര്യ സാധ്യത്തിനായി ഒന്നിലധികം മാര്‍ഗ്ഗങ്ങള്‍ കണ്ടു വയ്ക്കണം.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
കാര്യ ലാഭം, ദാമ്പത്യ സുഖം, തൊഴില്‍ നിറം. മധ്യാഹ്ന ശേഷം ധന തടസം, പ്രവര്‍ത്തന മാന്ദ്യം എന്നിവ വരാന്‍ ഇടയുണ്ട്.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവയ്ക്ക് അനുഭവമുള്ള ദിവസം. ഗൃഹ സൗഖ്യവും ദാമ്പത്യ സുഖവും പ്രതീക്ഷിക്കാം.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
സന്താന ക്ലേശം, ശാരീരിക വൈഷമ്യം, അലസത. മധ്യാഹ്ന ശേഷം ഇഷ്ടാനുഭവങ്ങള്‍, സാമ്പത്തിക നേട്ടം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
കാര്യ സാധ്യത്തിനായി പതിവിലും കവിഞ്ഞ പരിശ്രമം വേണ്ടി വരും. പ്രതിസന്ധികള്‍ ഉണ്ടാകുമെങ്കിലും അവയെ അതിജീവിക്കും.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
സുഖാനുഭവങ്ങള്‍, അനുകൂല സഹാച്ചര്യങ്ങള്‍ എന്നിവയ്ക്ക് സാധ്യത. മധ്യാഹ്ന ശേഷം അമിത അധ്വാനം, അനിഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യത്തിന് കാല താമസം എന്നിവ കരുതണം.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം. മധ്യാഹ്നത്തില്‍ 2 മണി കഴിഞ്ഞാല്‍ ആഗ്രഹ സാധ്യം, കുടുംബ സുഖം, അഭിനന്ദനം എന്നിവ പ്രതീക്ഷിക്കാം.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
അപ്രതീക്ഷിത തടസം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയ്ക്ക് സാധ്യത. തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ആരോഗ്യ ക്ലേശത്തിന് സാധ്യത.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283