ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 19 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 19.06.2024 (1199 മിഥുനം 5 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടാക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും ദിവസാന്ത്യത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ ദൈവാധീനം കുറയുന്നതായി അനുഭവപ്പെടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും ധനനേട്ടം പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വാഗ്ദാനം ചെയ്യപ്പെട്ട ധനവും സഹായങ്ങളും ലഭിക്കാൻ കാല താമസം നേരിടാൻ ഇടയുണ്ട്. മാതാവുമായോ മാതൃ ബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, ‘കള്ളനെന്ന്’മുദ്രകുത്തപ്പെട്ട വോട്ടിംഗ് യന്ത്രം ഈ തെരഞ്ഞെടുപ്പോടെ ‘മാന്യൻ’ ആയതെങ്ങനെ? അഗ്നിപരീക്ഷകളെ അതിജീവിച്ച വോട്ടിംഗ്‌ യന്ത്രത്തിന്റെ 40 വർഷത്തെ ചരിത്രം! ആരും പറയാത്ത കഥ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭൂമി, വാഹനം മുതലായവ സംബന്ധിച്ച കാര്യങ്ങൾ പ്രയോജനകരമാകണമെന്നില്ല. എന്നാൽ പൊതുവിൽ സാമ്പത്തികമായി നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിജയം, സന്തോഷം മുതലായ അനുഭവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ അതോടൊപ്പം അലച്ചിലും ശാരീരിക ക്ലേശവും വർധിക്കാൻ സാധ്യത കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അദ്ധ്വാനവും പരിശ്രമവും വർദ്ധിക്കുമെങ്കിലും അതിനു തക്കതായ പ്രതിഫലം ഉണ്ടാകാൻ പ്രയാസമാണ്. ദിവസം അനുകൂലമല്ല എന്ന ബോധ്യത്തോടെ പ്രധാന കാര്യങ്ങളെ സമീപിക്കുക.

YOU MAY ALSO LIKE THIS VIDEO, നടുവേദനയുടെ കാരണം കണ്ടെത്താൻ ജ്യോതിഷിയുടെ അടുത്തെത്തിയ ആൾ അറിഞ്ഞത് അത്ഭുതപ്പെടുത്തുന്ന ആ കാര്യം | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആത്മ വിശ്വാസവും പ്രവർത്തന ശേഷിയും വർധിക്കും. കുടുംബ സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴിൽ സംബന്ധമായി മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചില അപ്രതീക്ഷിത അനുകൂല അവസരങ്ങളും അനുഭവങ്ങളും വരാവുന്ന ദിവസമാണ്. ഭാഗ്യവും ദൈവാധീനവും വർധിക്കും.

YOU MAY ALSO LIKE THIS VIDEO, 50 വർഷമായി സംഗീത ലോകത്ത്‌, പക്ഷെ മലയാള സിനിമ ആലീസ്‌ ഉണ്ണികൃഷ്ണനോട്‌ ചെയ്തത്‌; ഓർമ്മയില്ലേ ഈ താരത്തെ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിലിൽ നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ അമിത ചിലവുകൾ നിയന്ത്രിക്കാൻ പ്രയാസമാകും. തനിക്കു പ്രയോജനമില്ലാത്ത കാര്യങ്ങൾക്ക് സമയവും ധനവും ചിലവഴിക്കാൻ നിർബന്ധിതമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വളരെ അടുത്തു പെരുമാറിയിരുന്നത് ആളുകളുടെ അസാന്നിധ്യം മൂലം മനഃക്ലേശം വരാൻ ഇടയുണ്ട്. അനാവശ്യ ചിന്തകൾ മൂലം മനസ്സ് കലുഷമാകാനും സാധ്യത കാണുന്നു.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദിവസം ഇന്നും അത്ര ഭാഗ്യദായകമല്ല എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക. പരിശ്രമ ഭാരം വർദ്ധിച്ചാലും ഫലം ലഭിക്കുകതന്നെ ചെയ്യും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 18 ചൊവ്വ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 20 വ്യാഴം) എങ്ങനെ എന്നറിയാം