സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ജനുവരി മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
ജനുവരി1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ | ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സന്താനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം തൻ്റെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നതു വഴി കാര്യവിജയം നേടാനാകും .ഉദരരോഗത്തിന് സാധ്യത ഉണ്ട്. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക .വർഷങ്ങൾക്കു ശേഷമുള്ള ബന്ധു സമാഗമം പൂർവ്വകാല സ്മരണയ്ക്ക് വഴിയൊരുക്കും
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാൻ ശത്രുക്കൾ ശ്രമിക്കും. ജോലി ഭാരം കൂടും അനാവശ്യ യാത്രകൾ മൂലം അലച്ചിൽ അനുഭവപ്പെടും . വാക്കുതർക്കം പരിഹരിക്കാൻ മുന്നിട്ടിറങ്ങി പ്രശ്നത്തിലാകും. എടുത്തു ചാടിയുള്ള തീരുമാനം മനോസുഖം ഇല്ലാതാക്കും വിദ്യാർത്ഥികൾക്ക് സഹപാഠികളുടെ നിസ്സഹകരണം മാനസിക സമ്മർദ്ധത്തിന് കാരണമാകും
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യ ശ്രദ്ധ വേണം കുടുംബാംഗങ്ങൾ തമ്മിൽ ഭിന്നതയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. സുഹൃത്തുക്കളുടെ സഹായം അത്യാവശ്യ ഘട്ടത്തിൽ ഉപകരിക്കും. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക. പ്രണയബന്ധത്തിൽ വിള്ളൽ വീഴാൻ സാധ്യത. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം സാമ്പത്തിക കാര്യങ്ങൾ നന്നായി ആലോചിച്ച് മാത്രമെ നടത്താവു.
YOU MAY ALSO LIKE THIS VIDEO, ലോകത്തിലെ ഏക സൗജന്യ ട്രെയിൻ സർവീസ് ഇന്ത്യയിലാണ്, പക്ഷെ ഇന്ത്യൻ റെയിൽവേയുടേതല്ല | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ക്ഷമാശീലത്തോടു കൂടിയ സമീപനം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ കിട്ടിതുടങ്ങും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം കിട്ടും. ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാതെ നോക്കണം വിദ്യാർത്ഥികൾ പഠന കാരങ്ങളിൽ അശ്രദ്ധരാകാൻ സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഈശ്വര പ്രാർത്ഥനകളാലും ഏകാഗ്ര ചിന്തകളാലും ഉപരിപഠന വിജയം ഉണ്ടാകും. സഞ്ജന സംസർഗ്ഗത്താൽ സദ്ചിന്തകൾ വർദ്ധിക്കും. തൊഴിൽ സ്ഥാപനത്തിൻ്റെ നിലനില്പിനായി അഹോരാത്രം പ്രവർത്തിക്കേണ്ടതായി വരും. കൂടുതൽ അടുത്ത് ഇടപഴകുന്നവരുമായി അല്പം അകലം പാലിക്കുന്നത് നന്നായിരിക്കും സുതാര്യതയുള്ള സമീപനത്താൽ അപമാനത്തെ അതിജീവിക്കാൻ കഴിയും
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴിൽ രംഗത്ത് പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ വന്നു ചേരും. ചില മാനസിക പ്രയാസങ്ങളിലൂടെ കടന്നു പോകും. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കുവാൻ വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കുക. അവിചാരിതമായി പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും. അശുഭ ചിന്തകളും സംശയങ്ങളും ഒഴിവാക്കണം.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആര്യോഗശ്രദ്ധ വേണം. യാത്രകൾ കരുതലോടെയാവണം. അർത്ഥവ്യാപ്തിയോടു കൂടിയ ആശയ ങ്ങളും പ്രവർത്തനങ്ങളും പുതിയ തൊഴിൽ മേഖലകൾക്ക് വഴിയൊരുക്കും. വിദഗ്ദ്ധ നിർദ്ദേശം തേടി വ്യവസായം നവീകരിക്കും. പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ ആത്മ സംതൃപ്തിയുണ്ടാകും അവിചാരിതമായി പണം ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാക്കും
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വർദ്ധിച്ചു വരുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങളും ചിന്തകളും ലക്ഷ്യപ്രാപ്തി നേടും’ പിത്യ സ്വത്തിൻ്റെ അവകാശം നേടിയെടുക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ഗർഭിണികൾക്ക് പൂർണ്ണ വിശ്രമം വേണ്ടി വരും. ഈശ്വര പ്രാർത്ഥകളാലും ഔചിത്യമുള്ള സമീപന ത്താലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വരവ് ചെലവ് കണക്കുകൾ പൊരുത്തപ്പെട്ടു പോകാൻ നന്നേ പ്രയാസപ്പെടേണ്ടി വരും. കോപം നിയന്ത്രണ വിധേയമാക്കണം’ ഔദ്യോഗിക രംഗത്ത് വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരും. വഞ്ചിതരാകാൻ ഇടയുള്ളത് കൊണ്ട് എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ ഉണ്ടാവണം’ യാത്രാവേളകളിൽ പ്രാർത്ഥന കൈവിടാതെ സൂക്ഷിക്കണം.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യ നില പൂർണ്ണമായും തൃപ്തികരമായിരിക്കില്ല. ഔദ്യോഗിക രംഗത്ത് അധികാര പദവിയും ഒപ്പം അധ്വാന ഭാരവും വർദ്ധിക്കും ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ദോഷാനുഭവം ഉണ്ടാവാൻ സാധ്യത ഉണ്ട് കുടുംബാന്തരീക്ഷം കലുഷിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭക്തി ശ്രദ്ധാ പുരസ്സരം ചെയ്യുന്നതെല്ലാം വിജയിക്കും പെട്ടെന്നുള്ള ക്ഷോഭം ശത്രുക്കളെ സൃഷ്ടിക്കും സന്താനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അഡ്മിഷൻ കിട്ടിയതിനാൽ അഭിമാനിക്കും. തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. കോപം നിയന്ത്രണ വിധേയമാക്കണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ജീവിത നിലവാരം മെച്ചപ്പെടും വിദ്യാർത്ഥികൾ ആത്മാർത്ഥമായി പഠന കാര്യങ്ങളിൽ മുഴുകും സന്താനങ്ങൾ മൂലം പ്രശസ്തിയും ആദരവും ഉണ്ടാകും. മേലധികാരികളുടെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ ഗുണകരമാകും ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും. പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കും ജീവിത പങ്കാളിയുടെ ആവശ്യകർ പരിഗണിക്കും. ഉദ്ദേശ്യശുദ്ധി യോടു കൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമായിത്തീരും.
തയാറാക്കിയത്: ജ്യോതിഷി പ്രഭാസീന സി പി | +91 9961442256, prabhaseenacp@gmail.com
YOU MAY ALSO LIKE THIS VIDEO