സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂലായ് 08 മുതല്‍1 4 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഭൂമിയോ വീടോ വാങ്ങിക്കും. ദേവീക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. അനാവശ്യചെലവ് വര്‍ധിക്കും. പുതിയ ആശയങ്ങള്‍ ഉദയം ചെയ്യും. ദൂരയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വരും. അമ്മയുടെ സ്വത്ത് ഭാഗം വയ്‌ക്കാന്‍ ശ്രമിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കമ്പ്യൂട്ടര്‍ പഠനത്തില്‍ പുരോഗതിയും അതുമായി ബന്ധപ്പെട്ട ജോലിയും ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കും. ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. കുടുംബ സമാധാനം കുറയും. തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലി ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ജോലി ഭാരം കൂടും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. രാഷ്‌ട്രീയനേതാക്കള്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് സ്ഥാനചലനമുണ്ടാകും. ഗൃഹനാഥനെ ഭീഷണിപ്പെടുത്തി ധനം അപഹരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായമുണ്ടാകും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഇന്ത്യയുടെ ചെനാബ് പാലം, ഇത് വെറുമൊരു റെയിൽ പാലമല്ല | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സന്താനങ്ങള്‍ക്ക് ചില്ലറ അസുഖങ്ങളുണ്ടാകും. ബാങ്ക് ബാലന്‍സില്‍ വര്‍ധനയുണ്ടാകും. കുടുംബത്തില്‍ ചില വിരുന്നുകളോ സദ്യകളോ ഏര്‍പ്പാട് ചെയ്യും. പ്രോത്സാഹജനകങ്ങളായ രേഖകളോ സന്ദേശങ്ങളോ കൈയില്‍ വന്നുചേരും. ഉന്നതരായ വ്യക്തികളില്‍നിന്ന് പല സഹായങ്ങളും ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ക്രിമിനല്‍ വക്കീലന്മാര്‍ക്ക് വധഭീഷണി നേരിടാന്‍ സാധ്യതയുണ്ട്. ധൈര്യപൂര്‍വ്വം മുന്നോട്ടു നീങ്ങിയാല്‍ എല്ലാ രംഗങ്ങളിലും വിജയിക്കും. ആഗ്രഹിക്കുന്ന വിധത്തില്‍ അംഗീകാരവും പദവിയും ലഭിക്കും. ജനമധ്യത്തില്‍ മാന്യതയുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗൃഹാന്തരീക്ഷം പൊതുവെ സുഖകരമായിരിക്കും. വ്യാപാരങ്ങളില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല. ഭൂമിയില്‍നിന്നുള്ള ആദായം കുറയും. പഴക്കംചെന്ന വ്യവഹാരങ്ങളില്‍ തീര്‍പ്പുണ്ടാകും. മറ്റുള്ളവര്‍ നിര്‍വഹിക്കേണ്ട ജോലികള്‍ സ്വയം ഏറ്റെടുത്ത് പൂര്‍ത്തിയാക്കും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭൂസ്വത്തുക്കള്‍ ക്രയവിക്രയങ്ങള്‍ നടത്തും. എല്ലാ കാര്യങ്ങളിലും വിജയവും നല്ല വരുമാനവും ഉണ്ടാകും. ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. സ്വതന്ത്രമായി ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസം നല്ല വരുമാനമുണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭൂമിയോ കെട്ടിടങ്ങളോ വാങ്ങാന്‍ സാധിക്കും. ഔദ്യോഗിക രംഗത്ത് ഉയര്‍ച്ചയുണ്ടാകും. ശാരീരിക മാനസിക ആനന്ദവും ചൈതന്യവും വര്‍ധിക്കും. പഴയ വീടുകള്‍ പുതുക്കിപ്പണിയും. മനസ്സിന് ഉന്മേഷവും കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. കലാപരമായി ഉയര്‍ച്ചയുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യാപാരാദി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. അന്തസ്സും പ്രശസ്തിയും വര്‍ദ്ധിക്കുന്നതാണ്. പല കേന്ദ്രങ്ങളില്‍നിന്നും പണം ലഭിക്കുന്നതാണ്. പുതിയ ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയോ ജോലിയില്‍ പ്രവേശിക്കുകയോ ചെയ്യും. വാഹനങ്ങള്‍ മാറ്റി വാങ്ങും.

YOU MAY ALSO LIKE THIS VIDEO, ഭാരതീയ ന്യായ സംഹിത: സ്ത്രീ വിചാരിച്ചാൽ പുരുഷന്മാരെ ഈസിയായി കുടുക്കാൻ ആവുമോ? Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മംഗളകാര്യങ്ങളില്‍ പങ്കുകൊള്ളും. പിതൃസ്വത്ത് ലഭിക്കും. പണകാര്യങ്ങളില്‍ ശ്രദ്ധ കുറയും. ശത്രുക്കളുമായി സന്ധി ചെയ്യുന്നതുകൊണ്ട് ഗുണം ചെയ്യും. ദൈവാനുകൂല്യം നിമിത്തം എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ കഴിയും. പ്രതികൂല പരിതഃസ്ഥിതികളില്‍ പോലും അന്തസ്സു കാത്തുസൂക്ഷിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭാര്യയുമായി ഭിന്നിച്ചു നില്‍ക്കേണ്ടി വരും. പ്രൊമോഷന്‍ ലഭിക്കും. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കും. വ്യാപാരങ്ങളില്‍ നിന്ന് കൂടുതല്‍ ലാഭം ലഭിക്കുന്നതാണ്. പുണ്യകര്‍മങ്ങളില്‍ സംബന്ധിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മാതാവിന്റെ അസുഖം വര്‍ധിക്കും. കൂടുതല്‍ അധ്വാനിക്കേണ്ടി വരും. മനസ്സിന് അസ്വസ്ഥതയുണ്ടാകും. സുഹൃത്തുക്കളില്‍നിന്ന് ധനസഹായം ലഭിക്കും. വീടിനായി പതിവിലധികം പണം ചെലവഴിക്കും. മകളുടെ വിവാഹകാര്യവും ജോലിയും ശരിയാവാനിടയുണ്ട്.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 07 ഞായര്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 08 തിങ്കൾ) എങ്ങനെ എന്നറിയാം