സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഡിസംബര്‍ 9 മുതല്‍ 15 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അന്യനാട്ടില്‍ നിന്നുള്ളവരില്‍നിന്ന് ധനസഹായമുണ്ടാകും. വീട്ടില്‍ സ്വസ്ഥത വര്‍ധിക്കും. മാസാദ്യത്തെക്കാള്‍ അവസാനം ഗുണം ചെയ്യും. പരീക്ഷാദികാര്യങ്ങളില്‍ വിജയമുണ്ടാകും. സഹോദരന്മാരില്‍നിന്ന് സഹായങ്ങളുണ്ടാകും. സമീപവാസികളില്‍നിന്ന് ബുദ്ധിമുട്ട് അനുഭവിക്കും. വീട് വയ്‌ക്കാനുള്ള സ്ഥലം വാങ്ങാനിടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പിതൃസ്വത്ത് അനുഭവയോഗ്യമാകും. നഷ്ടപ്പെട്ട രേഖകള്‍ തിരികെ ലഭിക്കും. നേത്രരോഗങ്ങള്‍ പിടിപെടും. സ്വത്ത് ഭാഗം വെച്ച് കിട്ടാനിടയുണ്ട്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയെക്കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടും. തൊഴില്‍രംഗത്ത് തടസങ്ങള്‍ ഉണ്ടാകും. വിദേശയാത്രയെക്കുറിച്ച് ചിന്തിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്യോഗത്തില്‍ പ്രമോഷന് സാധ്യതയുണ്ട്. സദ്യകളിലും സല്‍ക്കാരങ്ങളിലും പങ്കുകൊള്ളും. കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിക്കേണ്ടി വരും. മെഡിക്കല്‍ സംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പണവും ശ്രേയസ്സും ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, അമേരിക്കയെ നാണം കെടുത്തിയ, ലോകത്തെ ഞെട്ടിച്ച ജയിൽചാട്ടത്തിന്റെ കഥ; അവർ ഇപ്പോഴും കാണാമറയത്ത് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദൂരയാത്ര ആവശ്യമായി വരും. വാഹനങ്ങളില്‍നിന്നും കെട്ടിട വാടകയില്‍ നിന്നും വരുമാനം വര്‍ധിക്കും. എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാവീണ്യം നേടാന്‍ പരിശ്രമിച്ച് അതില്‍ വിജയം കൈവരിക്കും. ആഭരണങ്ങള്‍ വാങ്ങാനവസരമുണ്ടാകും. വ്യാപാരം അഭിവൃദ്ധിപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാടായിരിക്കും. സ്ത്രീജനങ്ങളില്‍നിന്ന് സഹായമുണ്ടാകും. വേണ്ടപ്പെട്ടവരുടെ വിയോഗം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. വിദ്യാഭ്യാസരംഗങ്ങളില്‍ പ്രയാസങ്ങള്‍ നേരിടും. കര്‍മ്മരംഗം പൊതുവേ കഷ്ടതയിലായിരിക്കും. സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങളോ മറ്റൊ ലഭിക്കാനിടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പരീക്ഷാദികളില്‍ വിജയമുണ്ടാകും. വിദേശത്തുള്ളവരില്‍നിന്ന് സഹായം ലഭിക്കും. വാഹനാപകടം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. മുമ്പ് മുഴുമിക്കാതിരുന്ന വീടു നിര്‍മാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനിട വരും. സന്താനങ്ങള്‍ക്ക് അസുഖങ്ങള്‍ വന്നേക്കാം. ഓഹരികളില്‍നിന്ന് നഷ്ടം സംഭവിക്കും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഒന്നിലും ഉറച്ചുനില്‍ക്കാനുള്ള മനസുണ്ടാവില്ല. ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെടാനിടയുണ്ട്. ഓഫീസ് കാര്യങ്ങളില്‍ അശ്രദ്ധ കാരണം മേലുദ്യോഗസ്ഥരില്‍നിന്ന് ശകാരം കേള്‍ക്കേണ്ടിവരും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. കുടുംബത്തില്‍ സുഖമുണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മതപരമായ അനുഷ്ഠാനത്തില്‍ ശ്രദ്ധ ചെലുത്തും. രോഗത്തെ തുടര്‍ന്ന് ആശുപത്രിവാസം വേണ്ടിവരും. ഓഹരികളില്‍നിന്നുള്ള ലാഭം കിട്ടുന്നതാണ്. ഉയര്‍ന്ന വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കലാകായിക രംഗത്തുള്ളവര്‍ക്ക് അനുകൂല സമയമാണ്. മാസാദ്യത്തെക്കാള്‍ അന്ത്യം ശോഭനമാണ്. വീട്ടിലുള്ളവര്‍ക്ക് സര്‍വകാര്യങ്ങളിലും തടസ്സങ്ങള്‍ അനുഭവപ്പെടും. പ്രാര്‍ത്ഥനകൊണ്ട് ഒരു പരിധിവരെ തടസ്സങ്ങളെ അതിജീവിക്കാം. വീട്ടിലുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ന്യൂബോൺ – മറ്റേണിറ്റി ഫോട്ടോഗ്രഫിയിലൂടെ വീട്ടമ്മ നേടുന്നത്‌ ലക്ഷങ്ങളുടെ വരുമാനം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രയത്‌നിക്കുന്നതിനനുസരിച്ച് ഫലമുണ്ടാവുകയില്ല. സന്താനങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസരങ്ങളുണ്ടാകും. ജോലി സ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും. പുതിയ വ്യാപാരത്തെപ്പറ്റി സുഹൃത്തുക്കളുമായി ചര്‍ച്ച ആരംഭിക്കാനിടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കൃഷി, വാടക എന്നിവയില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. കുടുംബത്തില്‍ അഭിപ്രായഭിന്നത ഉടലെടുക്കും. സര്‍ക്കാരിന് അടയ്‌ക്കേണ്ട പണത്തിന് നിയമ നടപടി വന്നുചേരും. ജോലിസ്ഥലത്ത് ചില തടസ്സങ്ങള്‍ വന്നുചേരും. ചീത്ത സമയമാണെന്ന് കരുതി ഓരോരോ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്യോഗത്തില്‍ ഉദ്ദേശിച്ച സ്ഥലത്തേക്ക് മാറ്റം ലഭിക്കും. മാസ പകുതിക്കുശേഷം സ്വല്പം പ്രയാസങ്ങളുണ്ടാകും. തുടങ്ങിവെച്ച പ്രവൃത്തികള്‍ വിജയകരമായി മുഴുമിപ്പിക്കും. ഭൂമി വാങ്ങാന്‍ സാധിക്കും. പാര്‍ട്ട്ണര്‍ഷിപ്പ് കച്ചവടത്തില്‍ നിന്ന് ധാരാളം ആനുകൂല്യം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ട നിലയിലായിരിക്കും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 08 ഞായര്‍) എങ്ങനെ എന്നറിയാം
Next post ഈ ലക്ഷണങ്ങൾ കാണുന്നവരോട്‌ രഹസ്യം പറയരുതേ, അവർ ചതിക്കും ഉറപ്പ്‌; ലക്ഷണശാസ്ത്ര പ്രകാരമുള്ള ചില സവിശേഷതകൾ