സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ സ്ഥാനലബ്ധിക്ക് സാധ്യതയുണ്ട്, വിദേശ വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രോത്സാഹകരമായ സന്ദര്‍ഭമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി ദൃശ്യമാകും. പല രംഗങ്ങളിലും സുപ്രയത്‌നംകൊണ്ട് പുരോഗതിയുണ്ടാകും. കുടുംബരംഗം തൃപ്തികരമാകും. ആരോഗ്യപരമായ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉന്നതസ്ഥാനം അലങ്കരിക്കാനുള്ള അവസരമുണ്ടാകും. സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. വസ്ത്രങ്ങളുടെയോ ആഡംബര വസ്തുക്കളുടെയോ വ്യാപാരത്തിലേര്‍പ്പെടാന്‍ ഇടമുണ്ട്. വിദ്യാഭ്യാസ കാര്യത്തില്‍ പുരോഗതിയുണ്ടാകും. പാര്‍ട്ട്ണര്‍ഷിപ്പ് ഏര്‍പ്പാടുകളില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബജീവിതത്തില്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ തീര്‍ന്നുകിട്ടുന്നതാണ്. സഹോദരന്മാരില്‍നിന്ന് സഹായങ്ങള്‍ ലഭിച്ചേക്കും. ഉദ്ദേശിച്ച കാര്യം നടക്കാന്‍ വളരെ പ്രയാസപ്പെടേണ്ടിവരും. നിയമപരമായി ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യയില്‍ ഉന്നതവിജയവും ഉപരിപഠന സാധ്യതയുമുണ്ട്.
YOU MAY ALSO LIKE THIS VIDEO, ഏതാനും വർഷത്തിനുള്ളിൽ 4 കോടി ആളുകൾ മരണപ്പെടും, ചികിത്സിക്കാൻ പോലുമാകില്ല, കാരണം എന്തെന്നറിഞ്ഞോ? ലിസ്റ്റിൽ നമ്മളുമുണ്ട് | Ningalkkariyamo? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാക്കാന്‍ സാധിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ അധീനതയിലാകും. ശാരീരിക സുഖത്തെക്കാളേറെ മാനസിക സുഖത്തിന് ശ്രദ്ധ വയ്‌ക്കും. സന്താനലബ്ധിക്ക് സാധ്യതയുണ്ട്. ബാങ്കുകളിലോ മറ്റ് സര്‍വീസ് സ്ഥാപനങ്ങളിലോ ജോലിയില്‍ പ്രവേശിക്കാനവസരം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദൂരദേശത്തുള്ളവര്‍ക്ക് അടുത്തേക്ക് മാറ്റം കിട്ടും. വാഹനത്തില്‍നിന്ന് അപകടം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍വിക സ്വത്ത് ഭാഗം വെച്ച് കിട്ടിയേക്കും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഗൃഹത്തില്‍ പൂജാദി കാര്യങ്ങള്‍ നടത്താനിടവരും. വിദേശത്തുനിന്ന് ധനാഗമമുണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
യുവജനങ്ങളുടെ വിവാഹ കാര്യങ്ങള്‍ തീരുമാനമാകും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. അഭീഷ്ട കാര്യങ്ങള്‍ നടക്കുകയില്ല. പിതൃതുല്യരായ ആളുകളുടെ മരണത്തില്‍ ദുഃഖിക്കേണ്ടിവരും. കര്‍മസ്ഥാപനം മാറാനിടവരും. രാഷ്‌ട്രീയക്കാര്‍ക്ക് ഏറ്റവും അനുകൂലമാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് വളരെയധികം പുരോഗതി ദൃശ്യമാണ്.
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യാപാരത്തില്‍നിന്ന് ലഭിക്കുന്ന ലാഭം പ്രതീക്ഷച്ചതിലും കുറവായിരിക്കും. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. അന്യദേശത്തുള്ള ബന്ധുക്കള്‍ നാട്ടില്‍ വരും. ആരോഗ്യനില ശ്രദ്ധിക്കേണ്ടതാണ്. ലോണുകളും മറ്റും പെട്ടെന്ന് ശരിപ്പെടുന്നതാണ്. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തുന്നതാണ്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അവനവനെപ്പറ്റിയുള്ള ആത്മവിശ്വാസം വര്‍ധിക്കും. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. വാടകവകയില്‍ വരുമാനം വര്‍ധിക്കും. സ്വന്തത്തില്‍നിന്നുള്ളവരില്‍നിന്ന് പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കും. തടസ്സങ്ങളെ എളുപ്പത്തില്‍ പരിഹരിക്കും. കുടുംബജീവിതത്തില്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ തീര്‍ന്നുകിട്ടുന്നതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മകള്‍ക്ക് കര്‍മപരമായി അഭിവൃദ്ധിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വാഹനം, വാടക എന്നിവയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. മനസ്സിന് പ്രയാസങ്ങളുണ്ടാകുന്ന വാര്‍ത്തകള്‍ ശ്രവിക്കാനിടവരും. സാമ്പത്തികമായി പ്രയാസങ്ങള്‍ നേരിടും. വിദേശത്തുനിന്ന് നാട്ടില്‍വന്ന് സ്വന്തം ബിസിനസ്സിലേര്‍പ്പെടും.
YOU MAY ALSO LIKE THIS VIDEO, രജനിക്കും അമിതാഭ് ബച്ചനുമൊപ്പം അഭിനയിച്ച ആ മലയാളി കുട്ടി ഇവിടെയുണ്ട്; ‘വാഴ’ നടന്റെ മകൾ, സംസ്ഥാന അവാർഡ് ജേതാവ് | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സംഘടനാരംഗത്ത് നേതൃത്വമേറ്റെടുക്കേണ്ടി വന്നേക്കും. ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും. പുതിയതായി ഭവനനിര്‍മാണത്തിന് ഒരുങ്ങിയേക്കും. കടം കൊടുത്ത പണം പലിശ സഹിതം തിരിച്ചുകിട്ടും. പുതിയ ധനാഗമമുണ്ടാകും. ഉയര്‍ന്ന വ്യക്തികളുമായും രാഷ്‌ട്രീയ നേതാക്കന്മാരുമായും ബന്ധപ്പെടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയും സന്തോഷവുമുണ്ടാകും. ഭാര്യയുടെ ഇഷ്ടത്തിനുവേണ്ടി യാത്രകള്‍ ചെയ്യേണ്ടിവരും. ദൈവിക കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ ശ്രവിക്കാനിടവും. ഉന്നതരായ വ്യക്തികളില്‍നിന്ന് പലവിധ സഹായങ്ങളുണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ ബിസിനസ്സുകളിലും ധാരാളം വരുമാനമുണ്ടാകും.
മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
യാത്രകള്‍ മുടങ്ങും. ദേഹാരിഷ്ടത കാരണം എല്ലാ കാര്യങ്ങളും മാറ്റി വയ്‌ക്കേണ്ടിവരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. പല കാര്യങ്ങളിലും മക്കളുമായി അഭിപ്രായഭിന്നതയുണ്ടാകും. മാതാവിന്റെ ചികിത്സക്കായി പണം ചെലവഴിക്കും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇