സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 സെപ്തംബർ 16 മുതല്‍ 22 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പല മേഖലകളില്‍നിന്ന് ധനാഗമം ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനിടയുണ്ട്. തൊഴില്‍പരമായി മാറ്റങ്ങളുണ്ടാകാം. മാനസിക അസ്വസ്ഥത വര്‍ധിക്കും. സ്ത്രീകള്‍ക്ക് ആദ്ധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധ കൂടും. വസ്തുവകകളില്‍നിന്ന് ആദായം ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധനാഗമം തൃപ്തികരമായിരിക്കും. ഔദ്യോഗിക രംഗത്ത് പ്രോത്സാഹജനകമായ സാഹചര്യങ്ങളുണ്ടാകും. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കും. വ്യാപാര രംഗത്തെ എതിര്‍പ്പുകള്‍ ഒഴിവായി ലാഭം അധികരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്യോഗക്കയറ്റം, സ്ഥലംമാറ്റം എന്നിവ ലഭിക്കും. ഭൂമിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. വിദേശത്ത് താമസിക്കുന്നവര്‍ സമീപത്തേക്ക് എത്തിച്ചേരും. ഭാര്യയുടെ സ്വത്ത് ഭാഗിച്ചുകിട്ടാനിടയുണ്ട്. മേലധികാരികളില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, കോടീശ്വരനിൽ നിന്ന് ‘ദാരിദ്ര്യത്തിലേക്ക്’; വീഡിയോകോൺ മുതലാളിയുടെ പതനത്തിന്റെ കഥ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബന്ധുജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും. സാങ്കേതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ അതുപോലെ നടപ്പില്‍ വരുത്താന്‍ കഴിയും. അധികമായി ധനം വന്നുചേരും. ഗാര്‍ഹിക ചെലവു കൂടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മറ്റുള്ളവരുടെ ആദരവിന് പാത്രീഭവിക്കും. ഗുരുജനങ്ങളുടെ അഭിപ്രായത്തെ വകവയ്‌ക്കാതെ ചെയ്യുന്ന കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടും. പരസ്യങ്ങള്‍ മുഖേന വരുമാനം വര്‍ധിക്കും. പ്രേമകാര്യങ്ങളില്‍ ഉദ്ദേശിച്ച ഫലങ്ങള്‍ കിട്ടിയെന്നു വരില്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കര്‍മസ്ഥാനം മോടിപിടിപ്പിക്കുന്നതിനായി പണം ചെലവഴിക്കും. നാനാഭാഗത്തുനിന്നും ശത്രുക്കള്‍ വരുന്നതായി കാണാം. ദൈവാധീനംകൊണ്ട് അതെല്ലാം കുഴപ്പമില്ലാതെ തടയാന്‍ സാധിക്കുന്നതാണ്. ഗുരുജനങ്ങള്‍ക്ക് അസുഖം കാരണം മനോവിഷമം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. കുടുംബത്തില്‍ സുഖം കുറയും. ഉന്നതവിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സഹോദരി ഭര്‍ത്താവിന് അപകടസാധ്യതയുണ്ട്. മന്ദീഭവിച്ചു കിടക്കുന്ന വ്യാപാരങ്ങള്‍ നന്നായി നടത്തും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാങ്കേതിക ജോലിക്കാര്‍ക്ക് വിദേശത്ത് ജോലിലഭിക്കും. സ്ത്രീ ജനങ്ങള്‍ക്ക് വിവാഹാലോചനകള്‍ വരുന്നതാണ്. സ്വത്ത് ഭാഗം വയ്‌ക്കാന്‍ സാധിക്കും. സുഹൃത്തുക്കള്‍ അകല്‍ച്ച പാലിക്കും. അധ്വാനഭാരം കൂടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കലാകാരന്മാര്‍ക്ക് ധനലാഭവും പ്രശസ്തിയും ഉണ്ടാകും. ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. വിവാഹം മുതലായ മംഗളകര്‍മങ്ങളില്‍ പങ്കെടുക്കേണ്ടിവരും. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും സ്ഥലംമാറ്റവും ഉണ്ടാകാനിടയുണ്ട്. കര്‍ഷകര്‍ക്ക് ആദായം വര്‍ധിക്കും.

YOU MAY ALSO LIKE THIS VIDEO, വിവാഹിതരായ സ്ത്രീകൾ നഗ്നരായി ജീവിക്കുന്ന വിചിത്രമായ ഇന്ത്യൻ ഗ്രാമം, കാരണം അതിലേറെ വിചിത്രം | Ningalkkariyamo? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യം ശ്രദ്ധിക്കണം. വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. കലാകാരന്മാര്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കും. മലഞ്ചരക്ക് വ്യവസായം നടത്തുന്നവര്‍ക്ക് കൂടുതല്‍ ആദായം പ്രതീക്ഷിക്കാം. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കും. വ്യവഹാരാദികളില്‍ പരാജയപ്പെടും. ആരോഗ്യപരമായി അനുകൂല സമയമാണ്. ശാരീരിക ക്ഷീണം വര്‍ധിക്കും. സന്താനജന്മം കൊണ്ട് ഗൃഹം അനുഗ്രഹീതമാകും. ദൂരയാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹം പലതും സാധിക്കും. ചെലവുകള്‍ വളരെയധികം നിയന്ത്രിക്കണം. സഹോദരങ്ങളുമായി അഭിപ്രായഭിന്നത വന്നുചേരും. പൂര്‍വിക സ്വത്ത് അധീനതയില്‍ വരും. രാഷ്‌ട്രീയക്കാര്‍ക്ക് ഉന്നത സ്ഥാനമാനാദികള്‍ ലഭിക്കും.

  • തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 15 ഞായർ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 16 തിങ്കൾ) എങ്ങനെ എന്നറിയാം