സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 സെപ്തംബർ 9 മുതല്‍ 15 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ചില നല്ല വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. പദവിയും അന്തസ്സും ഉയരും. പലതരം സുഖഭോഗ വസ്തുക്കള്‍ കൈവശം വന്നുചേരും. മനസ്സിനെ ശല്യപ്പെടുത്തുന്ന ലോണുകള്‍ തിരിച്ചടയ്‌ക്കാനോ കുടുംബത്തിലെ വാക്കുതര്‍ക്കം തീര്‍ക്കാനോ ശ്രമിക്കുന്നതാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ക്രയവിക്രയങ്ങളില്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായേക്കും. ഉദ്യോഗത്തില്‍ തടസ്സപ്പെട്ടു കിടക്കുന്ന പ്രൊമോഷന്‍ വരുന്നതാണ്. ധാരാളം സമ്മാനങ്ങള്‍ വന്നുചേരും. മനസ്സിന് സന്തോഷം നല്‍കുന്ന ചില കാര്യങ്ങള്‍ ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ്. വരുമാനത്തേക്കാള്‍ ചെലവ് അനുഭവപ്പെടുന്നതാണ്. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. മത്സരപ്പരീക്ഷകളില്‍ ഉന്നതവിജയം കൈവരിക്കും.

YOU MAY ALSO LIKE THIS VIDEO, ആഢംബരത്തിന്റെ അവസാന വാക്ക്; ആരാണ്‌ മോദി കാണാൻ എത്തിയ ബ്രൂണൈ സുൽത്താൻ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വീട്ടില്‍ ദൈവിക കര്‍മങ്ങള്‍ നടത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കും. സര്‍ക്കാരില്‍നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കും. പൊതുജനമധ്യത്തില്‍ അംഗീകാരം ലഭിക്കുന്നതാണ്. സാമ്പത്തികമായി അനുകൂല സമയമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. വക്കീല്‍, പുരോഹിതര്‍ എന്നിവര്‍ക്ക് പ്രശസ്തി വര്‍ധിക്കും. എല്ലാ പ്രവര്‍ത്തനങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും. ശാസ്ത്രീയ കാര്യങ്ങളിലും, സാഹിത്യകാര്യങ്ങളിലും കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ് നടത്തും. സന്താനങ്ങളുടെ കാര്യത്തിനായി ധാരാളം പണം ചെലവഴിക്കേണ്ടിവരും. കാര്‍ഷികാദായം വര്‍ധിക്കും. ചില അമൂല്യസാധനങ്ങള്‍ അധീനതയില്‍ വന്നുചേരും. സുഖഭോഗങ്ങള്‍ക്കായി ധനം ചെലവഴിക്കും.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിക്കാനവസരമുണ്ടാകും. വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഉന്നതരായ വ്യക്തികള്‍ മുഖേന നേട്ടമുണ്ടാകും. വിലപ്പെട്ട പല സമ്മാനങ്ങളും ലഭിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പ്രവര്‍ത്തനരംഗത്ത് ഭാഗ്യം തെളിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്യോഗത്തില്‍ മേലധികാരികളുടെ ശാസനയ്‌ക്ക് വിധേയനാകും. പുതിയ വാഹനം, വീട് എന്നിവ അധീനതയില്‍ വന്നുചേരും. ബിസിനസ് നല്ല രീതിയില്‍ നടക്കുമെങ്കിലും വരുമാനത്തില്‍ ഇടിവ് വരുന്നതായി കാണാം. യുവാക്കളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. മുമ്പുണ്ടായിരുന്ന ഉദാസീനത മാറി എല്ലാ രംഗത്തും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും. സഹോദരന്മാരില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, വിവാഹിതരായ സ്ത്രീകൾ നഗ്നരായി ജീവിക്കുന്ന വിചിത്രമായ ഇന്ത്യൻ ഗ്രാമം, കാരണം അതിലേറെ വിചിത്രം | Ningalkkariyamo? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അധ്യാപകര്‍ക്ക് ചില അവാര്‍ഡുകള്‍ ലഭിക്കാനിടയുണ്ട്. താല്‍ക്കാലിക ജോലി സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്. പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്. ഭാര്യയുടെ സ്വത്തു സംബന്ധമായ കാര്യങ്ങളില്‍ ഇടപെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വീട്ടില്‍ പൂജാദി കാര്യങ്ങള്‍ നടത്തുന്നതാണ്, അനാവശ്യമായി യാത്രകള്‍ ചെയ്യേണ്ടിവരും. ബാങ്കിങ് രംഗത്ത് ഉന്നതപദവിയലങ്കരിക്കും. കുടുംബത്തില്‍ സുഖവും സ്ഥിരതയും ഉണ്ടാകും. ആരോഗ്യം അഭിവൃദ്ധിപ്പെടും. ഭൂമിയില്‍നിന്നും വാടകയില്‍നിന്നും സാമ്പത്തിക ലാഭമുണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വാഹനത്തില്‍ നിന്നുള്ള ആദായം വര്‍ധിക്കുന്ന വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. പൂര്‍വിക സ്വത്ത് കൈവരും.

തയാറാക്കിയത്‌: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 08 ഞായര്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 09 തിങ്കൾ) എങ്ങനെ എന്നറിയാം