സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2025 ജനുവരി 6 മുതല്‍ 12 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഏതു വെല്ലുവിളികളെയും നേരിടാനുള്ള മനഃശക്തിയുണ്ടാകും. പ്രശസ്തിയും കാര്യവിജയവുമുണ്ടാകും. ഗുരുജനങ്ങള്‍ക്ക് ദേഹാരിഷ്ടത വര്‍ധിക്കും. ശത്രുക്കളെ മിത്രങ്ങളായി മാറ്റാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖം ശ്രദ്ധിക്കണം, പുതിയജോലിയില്‍ പ്രവേശിക്കും. ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ട സമയമാണ്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബത്തില്‍ സുഖവും ശ്രേയസ്സും വര്‍ധിക്കും. വ്യവഹാരങ്ങള്‍ മധ്യസ്ഥന്‍ മുഖാന്തരം പരിഹരിക്കും. പഠനത്തില്‍ പുരോഗതിയുണ്ടാകും. ഉന്നതരായ വ്യക്തികളില്‍നിന്ന് പലവിധ സഹായങ്ങളും ഉണ്ടാകും. എല്ലാ കാര്യങ്ങളിലും നിയന്ത്രണം പാലിക്കും. ബിസിനസില്‍ ചില വിഷമതകള്‍ വന്നുചേരാനിടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദ്യാര്‍ത്ഥികള്‍ പരീക്ഷാ വിജയം നേടും. കുടുംബത്തില്‍ സുഖവും ശ്രേയസ്സും വര്‍ധിക്കും. മറ്റുള്ളവരുടെ ആദരവിന് പാത്രീഭവിക്കും. ഭൂമിയില്‍ ക്രയവിക്രയങ്ങള്‍ നടത്തിയെന്നു വരും. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. പല സന്ദര്‍ഭങ്ങളിലും വൈകാരിക തീവ്രത പ്രദര്‍ശിപ്പിക്കും. ഭൂമി വാങ്ങിക്കും.
YOU MAY ALSO LIKE THIS VIDEO, ലോകത്തിലെ ഏക സൗജന്യ ട്രെയിൻ സർവീസ് ഇന്ത്യയിലാണ്, പക്ഷെ ഇന്ത്യൻ റെയിൽവേയുടേതല്ല | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
എല്ലാ പ്രവൃത്തിയിലും നിയന്ത്രണവും മിതത്വവും നിലനിര്‍ത്തും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും. പൂര്‍ത്തിയാക്കാത്ത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കും. വിദ്യാര്‍ത്ഥികള്‍ മെച്ചമായ പരീക്ഷാ വിജയം നേടും. ദൂരയാത്രകള്‍ ആവശ്യമായി വന്നേക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധാര്‍മിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഇടവരുന്നതാണ്. ഉന്നതമായ വിവാഹബന്ധം ഉറപ്പിക്കുന്നതാണ്. ഉളുക്ക്, ചതവ് ഇവ വരാതെ സൂക്ഷിക്കുക. ജോലി സ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്‌തെന്ന് വരാം. ക്ഷേത്രദര്‍ശനം പുണ്യസ്‌നാനം എന്നിവ നടത്തും. ഗൃഹം നവീകരിക്കാന്‍ ശ്രമിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഭൂമിയില്‍ നിന്നും വാഹനങ്ങളില്‍നിന്നും വരുമാനം ലഭിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. പൂര്‍വിക സ്വത്തോ പ്രമാണങ്ങളോ കൈവശം വന്നുചേരും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമാണ്. പുതിയതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുള്ളവര്‍ക്ക് പലവിധ നേട്ടങ്ങളുമുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏജന്‍സി ഏര്‍പ്പാടുകളില്‍ നിന്നും നല്ല വരുമാനമുണ്ടാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ദൂരയാത്രകള്‍ ഗുണകരമായിരിക്കും. ഡോക്ടര്‍മാര്‍ക്ക് ഉപരിപഠനത്തിന് അവസരമുണ്ടാകും. സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങളും പ്രശസ്തി പത്രവും ലഭിക്കാനിടയുണ്ട്. ഗുരുജനങ്ങള്‍ക്ക് അരിഷ്ടതയുണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പത്രപ്രവര്‍ത്തകര്‍ക്കും ഗ്രന്ഥകാരന്മാര്‍ക്കും ഈ സന്ദര്‍ഭം അനുകൂലമാണ്. ബിസിനസില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയെന്നു വരും. വര്‍ക്ക്‌ഷോപ്പുകളും മറ്റുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികള്‍ക്ക് പണം മുടക്കേണ്ടിവരും. മാതാവിന് ദേഹാരിഷ്ടത വര്‍ധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മേല്‍ ഉദ്യോഗസ്ഥന്മാര്‍ രമ്യതയില്‍ പെരുമാറും. സുഹൃദ് സഹായമുണ്ടാകും. ലോട്ടറി ലഭിക്കാനുള്ള സാധ്യതയുണ്ട്. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദൂരയാത്രകള്‍ ചെയ്യേണ്ടതായി വരും. താമസ സ്ഥലത്തിന് തൊട്ടുള്ള ഭൂമി അധീനതയില്‍ വന്നുചേരും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സെയില്‍സ്മാന്‍ റപ്രസന്റേറ്റീവ് തുടങ്ങിയവരുടെ വരുമാനം വര്‍ധിക്കും. കരാര്‍ മുഖേനയോ എഗ്രിമെന്റ് മുഖേനയോ പണം കൈവശം വന്നുചേരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പാര്‍ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മറ്റുള്ളവരുടെ ചതിയില്‍ അകപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശസ്ത്രക്രിയ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടതായി വരും. എന്നാലും ആരോഗ്യനില തൃപ്തികരമായിരിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുതിയ വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. വീടുപണിയിക്കുകയോ മോടിപിടിപ്പിക്കുകയോ ചെയ്യും. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കും. ഉദ്യോഗത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ധനവും ഐശ്വര്യവും കൂടി വരും. വ്യാപാരത്തില്‍ പുരോഗതിയുണ്ടാകും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413831
YOU MAY ALSO LIKE THIS VIDEO