അശ്വതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
അശ്വതി നക്ഷത്രം
അശ്വതി നക്ഷത്രത്തിൽ ജനിച്ചവർ പൊതുവെ സൗന്ദര്യവും ആരോഗ്യവും ഉള്ളവരാണ്. ബുദ്ധി സാമർത്ഥ്യവും കഴിവും അശ്വതി നക്ഷത്രക്കാർക്ക് കൂടിയിരിക്കും. ഓർമ്മശക്തി കൊണ്ട് അനുഗ്രഹീതരായ ഇവർക്ക് കാര്യങ്ങൾ അപഗ്രഥിച്ചു പഠിക്കാനും സമചിത്തതയോടെ തീരുമാനങ്ങളെടുക്കാനും അസാധാരണമായ കഴിവുള്ളതായാണ് കാണപ്പെടുന്നത്.
അശ്വതി നക്ഷത്രക്കാരുടെ പൊതുവെയുള്ള ശരീര പ്രകൃതി
ഗംഭീരമായ മുഖഭാവം, വലിയ നെറ്റി, നീണ്ട മൂക്ക് തുടങ്ങിയവ അശ്വതി നക്ഷത്രക്കാരുടെ പ്രേത്യകതകളാണ്. അശ്വതി നക്ഷത്രത്തിൻ്റെ മൃഗം – കുതിര – പക്ഷി – പുള്ള് – വൃക്ഷം – കാഞ്ഞിരം – ഗണം – ദൈവഗണം – രത്നം – വൈഡൂര്യം – ഭാഗ്യ നിറം- ചുവപ്പ് – ഭാഗ്യ സംഖ്യ – ഏഴ്.
അശ്വതി നക്ഷത്രക്കാർക്ക് ജന്മനാ ഏഴു വർഷം (7)കേതുദശ
അശ്വതി നക്ഷത്രത്തിൽ ജനിക്കുന്ന ജാതകർക്ക് ജന്മനാ ഏഴു വർഷം കേതു ദശയാണ്.
അശ്വതി നക്ഷത്രത്തിൻ്റെ കേതു ദശയിലെ സ്വാപഹാരം
അശ്വതി നക്ഷത്രത്തിൽ ജനിച്ച ജാതകർക്ക് ജന്മനാ ഏഴു വർഷം കേതു ദശാസന്ധിയാണ്, അതിൽ കേതു ദശയുടെ സ്വാപഹാരം നാല് (4) മാസം ഇരുപത്തി ഏഴു ദിവസമാണ്. ഈ കാലയളവ് ജാതകർക്ക് വളരെ ദോഷ പ്രദമാണ് .രോഗാവസ്ഥ വല്ലാതെ കുഞ്ഞിനെ ബാധിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന ദോഷ സമയമാണ് നാലു മാസവും ഇരുപത്തി ഏഴ് ദിവസവും ബാക്കി വരുന്ന കേതു ദശയിലെ അപഹാരങ്ങൾ ജാതകർക്ക് ഗുണദോഷസമ്മിശ്രമാണ്. ഈ കാലയളവുവരെ രോഗാവസ്ഥ ബുദ്ധിമുട്ടിക്കും.
അശ്വതി നക്ഷത്രക്കാർക്ക് തുടർന്ന് ഇരുപതു വർഷം ശുക്രദശയാണ്
അശ്വതി നക്ഷത്രത്തിൽ ജനിച്ച ജാതകർക്ക് ജന്മന ഏഴു വയസ്സു . വരെ കേതു ദിശയാണ്, തുടർന്ന് ഇരുപതു വർഷം ശുക്ര ദശയാണ്, അതായത് ഇരുപത്തി ഏഴ് (27) വയസ്സു വരെ ഈ കാലഘട്ടം പൊതുവെ ജാതകർക്ക് ഗുണപ്രദമാണ്. ഇരുപത്തി ഏഴ് വയസ്സിനു മുൻപായി അശ്വതി നക്ഷത്രക്കാരുടെ വിവാഹം നടക്കും. അതു പോലെ തന്നെ സന്താന ലാഭം, ഭാഗ്യ വർദ്ധനവ്, ബഹുജനസമ്മതി, കീർത്തി, പലവിധത്തിലുള്ള ദ്രവ്യലാഭം, വാഹനലാഭം,സംഗീത സാഹിത്യാദി, ലളിത കലാ പ്രവർത്തനം, വിശിഷ്ട പദാർത്ഥ സംഭരണം, കച്ചവട സംബന്ധമായ ക്രയവിക്രയങ്ങൾ ഇത്യാദി ഫലങ്ങൾ സംഭവിക്കാം.
അശ്വതി നക്ഷത്രത്തിൽ ജനിച്ച ജാതകർക്ക് ആറു വർഷം ആദിത്യാപഹാരം
അശ്വതി നക്ഷത്രിൽ ജനിച്ചവർക്ക് ഇരുപത്തി ഏഴ് വയസ്സു മുതൽ മുപ്പത്തി മൂന്നു വയസ്സു വരെ ആദിത്യ ദശയാണ്. പൊതുവെ ഗുണദോഷ സമ്മിശ്രമാണ്, ഈ കാലയളവ് ഇഷ്ടഭാവത്തിൽ ബലവാനായി നില്ക്കുന്ന ആദിത്യൻ്റെ ദശാകാലത്ത് പുത്രലാഭം, അർത്ഥലാഭം, ഉദ്യോഗ ലാഭം, കീർത്തി, സുഖം ഇവ ജാതകൻ്റെ പ്രായ സ്ഥിതി അനുസരിച്ച് സംഭവിക്കും.
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? മുഖ്യമന്ത്രി K Karunakaranനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ക്രൂരവും പൈശാചികവുമായ ‘തങ്കമണി സംഭവം’
അശ്വതി നക്ഷത്രത്തിൽ ജനിച്ച ജാതകന് പത്ത് വർഷം ചന്ദ്ര ദശ
അശ്വതി നക്ഷത്രത്തിൽ ജനിച്ച ജാതകന് മുപ്പത്തി മൂന്നു വയസ്സു മുതൽ നാല്പത്തി മൂന്നു വയസ്സു വരെ ചന്ദ്ര ദശ ശുഭനും ബലവാനുമായ ചന്ദ്രൻ്റെ ദശാകാലത്ത് മാതൃ സൗഖ്യം, ഗൃഹ നിർമ്മാണം, സ്ഥാനലബ്ദി, ഐശ്വര്യാഭിവൃദ്ധി മുതലായവ അനുഭവസ്ഥമാകുന്നു. പൂർണ്ണ ചന്ദ്രൻ്റെ ദശകാലം പൂർണ്ണ സൗഖ്യ പ്രദമായിരിക്കും.കാര്യവിജയവും, കീർത്തിയും സന്തോഷവും ഈ കാലയളവിൽ ഉണ്ടാകും.
അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഏഴു വർഷം കുജദശ
അശ്വതി നക്ഷത്രിൽ ജനിച്ചവർക്ക് നാല്പത്തി മൂന്നു വയസ്സു മുതൽ അൻപതു വയസ്സു വരെ കുജദശയാണ് (ചൊവ്വാ). അശ്വതി നക്ഷത്രക്കാർക്ക് ചൊവ്വാദശയിൽ സ്വന്തം പൗരുഷവും സാമർത്ഥ്യവും കൊണ്ട് തനിക്ക് അഭിവൃദ്ധികരമായ മാർഗ്ഗം നേടുക, ഉദ്യോഗ സംബന്ധമായ ഉന്നതിയും അതിൽ നിന്ന് ധനലാഭവും സിദ്ധിക്കുക, അഗ്നിപ്രയോഗം ,ഉദ്യോഗം, മന്ത്രിസ്ഥാനം, ചികിത്സ, വൈദ്യവൃത്തി, കൃഷി, ഭൂമി വ്യവഹാരം ഇങ്ങനെയുള്ള പല ഇനങ്ങളിലും ചൊവ്വാ ധന ലാഭത്തെ ഉണ്ടാക്കും. ഇതിൻ്റെ എല്ലാം കാരകത്വം ചൊവ്വായിക്കുണ്ട്.
അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് പതിനെട്ടു വർഷം (18) രാഹുദശ
അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് അൻപതു (50) വയസ്സു മുതൽ അറുപത്തി എട്ട് വയസ്സു വരെ രാഹു ദശ ആണ്. രാഹു ദശയിൽ ജാതകന് സുഖ ഹീനതയും പലവിധ രോഗങ്ങളും പ്രത്യേകിച്ച് ത്വക്കും ഞരമ്പും സംബന്ധിച്ചുള്ള രോഗങ്ങൾ ജാതകനെ ബുദ്ധിമുട്ടിക്കും, പല തരത്തിലുള്ള മനോ ദു:ഖവും സാമ്പത്തിക നഷ്ടവും ഈ കാലയളവിൽ ജാതകൻ അനുഭവിക്കേണ്ടതായി വരും.എന്നാൽ രാഹു ജാതകൻ്റെ ഗ്രഹനിലയിൽ ഇഷ്ട ഭാവത്തിലും അനുകൂല രാശികളിലും ബലമായിട്ട് നിന്നാൽ പല വിധത്തിലുള്ള ഗുണഫലങ്ങളെ പ്രദാനം ചെയ്യും.
അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് പതിനാറു വർഷം വ്യാഴ ദശ
അശ്വതി നക്ഷത്രത്തിൽ ജനിച്ച ജാതകർക്ക് അറുപത്തി എട്ടു വയസ്സു മുതൽ എൺപത്തിനാലു വയസ്സു വരെ വ്യാഴ ദശാസന്ധിയാണ് . ജാതകന് പൊതുവെ ഈ കാലയളവ് ഗുണപ്രദമാണ്.കീർത്തി, നേതൃ സ്ഥാനം തുടങ്ങിയവ ഈ കാലയളവിൽ ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ഒരു വീടിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്, മലയാളിക്ക് മാതൃകയായൊരു പൊലീസുകാരൻ | Ente Krishi
അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് പത്തൊൻപത് (19) വർഷം ശനി ദശാസന്ധി
അശ്വതി നക്ഷത്രത്തിൽ ജനിച്ച ജാതകർക്ക് എൺപത്തിനാലു വയസ്സു മുതൽ നൂറ്റി മൂന്നു വയസ്സു വരെ ശനി ദശാകാലമാണ്. ഈ കാലയളവ് ജാതകർക്ക് പൊതുവെ നല്ലതല്ല.
പരിഹാരം
സദാ സമയവും “ഓം നമശിവായ ” ജപിക്കുക ,ഈശ്വര ചിന്തകൾ മാത്രം മനസ്സിൽ ഉരുവിടുക.
നോട്ട്
അശ്വതി നക്ഷത്രത്തിൽ ജനിച്ചവരുടെ ഓരോ പ്രായത്തിലുമുള്ള ദശാസന്ധികളും പൊതു ഫലങ്ങളുമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ജാതകരുടെ ഗ്രഹനിലയിലെ ശുഭ ഗ്രഹങ്ങളുടെ ബലവും ദൃഷ്ടിയും അനുസരിച്ച് ഫലത്തിൽ വ്യത്യാസമുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?