ഭരണി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
ഭരണി നക്ഷത്രം
ഭരണി നക്ഷത്രത്തിൻ്റെ ഗണം – മാനുഷ ഗണം -മൃഗം – ആന – പക്ഷി -പുള്ള് -വൃക്ഷം – നെല്ലി – രത്നം – വജ്രം – ഭാഗ്യനിറം-ചുവപ്പ് – ഭാഗ്യ സംഖ്യ – ഒൻപത് (9)
ഭരണി നക്ഷത്രക്കാർ ചെയ്യേണ്ട കാര്യങ്ങൾ
ഭരണി നക്ഷത്രത്തിൽ ജനിച്ച ജാതകൻ ചന്ദ്രൻ ,രാഹു, ശനി എന്നീ ഗ്രഹങ്ങളുടെ ദശാപഹാര കാലത്ത് ഇവർ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്.,മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി എന്നീ ദേവിമാരെ പ്രാർത്ഥിക്കണം. ഭരണി, പൂരാടം, പൂരം എന്നീ നാളുകളിൽ ക്ഷേത്ര ദർശനം നടത്തുകയും വ്രതങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നത് നല്ലതാണ്. ജന്മനക്ഷത്രങ്ങളിൽ ദേവി ക്ഷേത്ര ദർശനം നടത്തി അവനാൽ കഴിയുന്ന വഴിപാട് ചെയ്യുന്നത് ഉത്തമമാണ്.രോഹിണി, തിരുവാതിര, പൂയം, വിശാഖം, അനിഴം, തൃക്കേട്ട എന്നീ നാളുകൾ ഭരണി നക്ഷത്രക്കാർക്ക് പ്രതികൂലങ്ങളാണ്.
ഭരണി നക്ഷത്രത്തിൻ്റെ പൊതു സ്വഭാവം
ഭരണി നക്ഷത്രക്കാരിൽ കൂടുതലും അധികം സംസാരിക്കാത്തവരും അന്യരുടെ കാര്യങ്ങളിൽ കഴിവതും ഇടപെടാതെ കഴിയാൻ ആഗ്രഹിക്കുന്നവരും ആയിട്ടാണ് ഇവർ കാണപ്പെടുക. സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചു നില്ക്കും, അന്യരുടെ അഭിപ്രായം അനുസരിച്ച് സ്വന്തം അഭിപ്രായത്തിൽ മാറ്റം വരുത്താൻ സാധാരണ ഗതിയിൽ ഇവർ തയാറാവുകയില്ല. പെരുമാറ്റത്തിൽ അല്പം കർക്കശമുണ്ടാകും. അതു മൂലം എല്ലാവരുമായി യോജിച്ചു പോകാൻ ഇവർക്ക് കഴിയില്ല.
ഭരണി നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് ജന്മനാ ഇരുപത് (20) വർഷം ശുക്രദശ
ശുക്രദശയിലെ ജനനം ജാതകനും ജാതകൻ്റെ മാതാപിതാക്കൾക്കും കുടു:ബത്തിനും ഗുണകരമാണ്. ശുക്രദശയിൽ ജനിക്കുന്ന ജാതകൻ്റെ കുടു:ബത്തിന് ഭാഗ്യവർദ്ധനവ്, ബഹുജന സമ്മിതി ,കീർത്തി, പലവിധത്തിലുള്ള ദ്രവ്യലാഭം ,വാഹന ലാഭം, സംഗീത സാഹിത്യാദി ലളിതകലാ പ്രവർത്തനം, വിശിഷ്ട പദാർത്ഥ സംഭരണം, കച്ചവട സംബന്ധമായ ക്രയവിക്രയങ്ങൾ ഇത്യാദി ഫലങ്ങൾ സംഭവിക്കും. പെൺ കുട്ടികൾക്ക് വിവാഹം നടക്കാം, പരമോച്ചത്തിൽ നിൽക്കുന്ന ശുക്രൻ്റെ ദശയിൽ മുകളിൽ പറഞ്ഞ ഏറ്റവും ശ്രേഷ്ഠമായ ഫലങ്ങൾ സിദ്ധിക്കും.
ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരുപത്തി ഒന്ന് (21) വയസ്സു മുതൽ ഇരുപത്തി ഏഴു വയസു വരെ ആദിത്യ ദശാകാലമാണ്
ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ആദിത്യൻ്റെ ദശാകാലത്ത് പുത്രലാഭം, അർത്ഥലാഭം, ഉദ്യോഗ ലാഭം, കീർത്തി, സുഖം, ഉന്നത വിദ്യാഭ്യാസം ഇവ ഉണ്ടാകും.എന്നാൽ ജാതകൻ്റെ ഗ്രഹനിലയിൽ അനിഷ്ട ഭാവത്തിൽ നില്ക്കുന്ന ആദിത്യൻ്റെ ദശയിൽ പല തരത്തിലുള്ള പ്രതിസന്ധികൾക്കും പേരുദോഷത്തിനും പണ നഷ്ടത്തിനും കാരണമാകും. എന്നാൽ ജാതകൻ്റെ ഗ്രഹനിലയിൽ ആദിത്യൻ ലഗ്നാധിപനോ പത്താം ഭാവാധിപനോ ആണെങ്കിൽ ജാതകൻ്റെ ആദിത്യ ദശാകാലം അത്യന്തം ശോഭനമായിരിക്കും.അപ്പോൾ ജാതകൻ്റെ വിദ്യാഭ്യാസ കാലമാണെങ്കിൽ ഉന്നത ബിരുദം നേടും, ജോലി ലഭിക്കും.
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? മുഖ്യമന്ത്രി K Karunakaranനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ക്രൂരവും പൈശാചികവുമായ ‘തങ്കമണി സംഭവം’
ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരുപത്തി ഏഴു വയസ്സു മുതൽ മുപ്പത്തി ഏഴു വയസ്സു വരെ ചന്ദ്ര ദശാകാലമാണ്
പൊതുവെ ഈ കാലയളവ് ഭരണി നക്ഷത്രക്കാർക്ക് അനുകൂലമാണ്. വിവാഹം നടക്കാൻ തടസം വന്നവർക്ക് ഈ കാലയളവിൽ വിവാഹം നടക്കും, അതുപോലെ പുതിയ വീട് പണിയാൻ ആഗ്രഹിച്ചവർക്ക് ഈ കാലയളവിൽ അത് സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം, പുതിയ ജോലി ലഭിക്കുക, ഐശ്വര്യാഭിവൃദ്ധി തുടങ്ങിയവ ഈ കാലയളവിൽ ഉണ്ടാകും.പൂർണ്ണ ചന്ദ്രൻ്റെ ദശാകാലം പൂർണ്ണ സൗഖ്യ പ്രദമായിരിക്കും.കാര്യവിജയവും കീർത്തിയും സന്തോഷവും സമാധാനവും ധനലാഭവും ഉണ്ടാകും.
ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്ക് മുപ്പത്തി എട്ടു (38) വയസ്സു മുതൽ നാല്പത്തി അഞ്ചു വയസ്സു (45) വരെ കുജദശാ (ചൊവ്വാ) കാലമാണ്.
ഭരണി നക്ഷത്രക്കാർക്ക് ഈ കാലയളവ് ഗുണദോഷസമ്മിശ്രമാണ്. ചൊവ്വായുടെ ദശയിൽ സ്വന്തം കഴിവും സാമർത്ഥ്യവും കൊണ്ട് തനിക്ക് അനുയോജ്യമായ മാർഗ്ഗങ്ങൾ നേടുവാൻ ഈ കാലയളവിൽ ജാതകന് കഴിയും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അധികാരമുള്ള സ്ഥാനവും കീർത്തിയും ലഭിക്കും സേനകളിൽ ജോലി ചെയ്യുന്നവർക്ക് ഈ കാലയളവിൽ സ്ഥാനക്കയറ്റം ലഭിക്കും. പല തരത്തിലുള്ള ക്രയവിക്രയത്തിലൂടെ ധനലാഭം ഉണ്ടാകും . എന്നാൽ കുടു:ബ സംബന്ധമായ ചില പ്രശ്നങ്ങളും രോഗാവസ്ഥയും മൂലം മനസ്സിന് സമാധാനം നഷ്ടപ്പെടും. മറ്റുള്ളവരുടെ വെറുപ്പിന് പാത്രമാകും, ധനനഷ്ടം ഉണ്ടാകും.
ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്ക് നാല്പത്തി ആറു വയസു മുതൽ അറുപത്തി എട്ടുവയസു (68) വരെ രാഹു ദശ കാലമാണ്
പൊതുവെ ഭരണി നക്ഷത്രക്കാർക്ക് ഈ കാലയളവ് നേട്ടങ്ങളൊന്നും തരില്ല. പല തരത്തിലുള്ള സാമ്പത്തിക നഷ്ടം ഈ കാലയളവിൽ ഉണ്ടാകാം. പല തരത്തിലുള്ള രോഗങ്ങൾ ജാതകനെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കും. കുടു:ബ സമാധമില്ലായ്മയും സ്ഥാനഭ്രംശവും അധികാര നഷ്ടവും ഉണ്ടാകും. ജാതകന് ഈ കാലയളവിൽ അന്യ ദേശവാസം ഉണ്ടാകാം.ഇങ്ങനെ അനിഷ്ട ഫലങ്ങളെ മാത്രം ചെയ്യുന്നവനാണ് രാഹു. എങ്കിലും ജാതകൻ്റെ ഗ്രഹനിലയിൽ ഇഷ്ട ഭാവത്തിലും അനുകൂല രാശികളിലും ബലവാനായി രാഹു നിന്നാൽ പല വിധത്തിലുള്ള ശുഭ ഫലങ്ങളെ ജാതകന് നല്കുമെന്നു മാത്രമല്ല മുകളിലുള്ള ദോഷഫലങ്ങളൊന്നും കാര്യമായി അനുഭവിക്കേണ്ടി വരില്ല.
YOU MAY ALSO LIKE THIS VIDEO, ഒരു വീടിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്, മലയാളിക്ക് മാതൃകയായൊരു പൊലീസുകാരൻ | Ente Krishi
ഭരണി നക്ഷത്രത്തിൽ ജനിച്ച ജാതകന് അറുപത്തി ഒൻപതു (69) വയസ്സു മുതൽ എൺപത്തിനാലു (84) വയസ്സു വരെ വ്യാഴദശാ കാലം
ഈ ദശാകാലം ജാതകന് ഗുണപ്രദമാണ്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിൽ അധികാരമുള്ള ഉയർന്ന പദവി ലഭിക്കുന്നതാണ്. വ്യാഴ ദശയിൽ ഉത്സാഹം, ഉൽക്കൃഷ്ട,സ്ഥാന പ്രാപതി, എല്ലാ കാര്യത്തിലും ഉൽക്കർഷമായ അവസ്ഥ, സർവ്വ കാര്യവിജയം,വ്യവഹാര വിജയം,കീർത്തി, പലവിധത്തിലുള്ള ദ്രവ്യ ലാഭം, മന സന്തോഷം ഇത്യാദി ഗുണഫലങ്ങളും ജാതകന് സിദ്ധിക്കും.
ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്ക് എൺപത്തിയഞ്ചു വയസ്സു (85) മുതൽ നൂറ്റിനാല് (104) വയസ്സു വരെ ശനി ദശാകാലം
ജാതകൻ്റെ ശനി ദശാകാലയളവിലെ ആദ്യത്തെ ഒൻപതു വർഷക്കാലം ഗുണദോഷസമ്മിശ്രമാണ്. എന്നാൽ അതിനു ശേഷമുള്ള കാലം ജാതകന് ദോഷപ്രകാരമാണ്. ഈശ്വര പ്രാർത്ഥനയും “ഓം നമശിവായ” മന്ത്രം സദാ ഉരുവിടുന്നതും നല്ലതാണ്.
നോട്ട് – മേൽ പറഞ്ഞിരിക്കുന്നതെല്ലാം നാളുകളുടെ പൊതുവായ ഫലങ്ങളാണ്. ഗ്രഹനിലയിൽ ഗ്രഹങ്ങളുടെ സ്ഥാനം, ദൃഷ്ടി , ശുഭഗ്രഹങ്ങളുടെ ബലം എന്നിവയനുസരിച്ച് ഫലങ്ങൾക്ക് വ്യത്യാസമുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?