ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജൂലൈ 02, ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 02.07.2025 (1200 മിഥുനം 18 ബുധന്‍) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
സത്യസന്ധമായ പ്രവൃത്തിയാല്‍ അന്യരെ ആകര്‍ഷിക്കും.  ധനപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
അകാരണ മനസമ്മര്‍ദം, ആഗ്രഹ തടസ്സം എന്നിവ വരാം.  തൊഴില്‍ സംബന്ധമായി പ്രതികൂല അനുഭവങ്ങള്‍ കരുതണം. 


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
മനസ്സിന് ഇഷ്ടമില്ലാത്ത കർത്തവ്യങ്ങൾ ചെയ്യുവാൻ നിർബന്ധിതമാകും. പഠന കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമാകും.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
തൊഴില്‍ ലാഭം, അംഗീകാരം, അഭിനന്ദനം. സുഹൃത്തുക്കളാല്‍ പലവിധ നന്മകള്‍ ഉണ്ടാകും. 


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
കര്‍മങ്ങള്‍ക്ക് വിഘ്നം വരാന്‍ ഇടയുണ്ട്. കുടുംബപരമായ അസ്വസ്ഥതകള്‍ വര്‍ധിക്കുകയും മനക്ലേശം കൂടുകയും ചെയ്‌തേക്കാം.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
വ്യക്തി ബന്ധങ്ങള്‍ മൂലം കാര്യലാഭം ഉണ്ടാകും.  നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. 


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
കാര്യവിഘ്നം, അനുഭവ ക്ലേശം മുതലായവ പ്രതീക്ഷിക്കണം. അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കാൻ പ്രയാസമാണ്. 


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
കാര്യ വിജയം, സന്തോഷം, ബന്ധു സമാഗമം എന്നിവ പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട് നേട്ടങ്ങള്‍ കൈവരിക്കും. 


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
സാമ്പത്തിക ലാഭം, മന സന്തോഷം, കുടുംബ സുഖം എന്നിവ വരാം. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും. 


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
കാര്യ വൈഷമ്യം, യാത്രാ ദുരിതം മുതലായവ വരാവുന്ന ദിവസമാണ്. വൈകാരികമായ പ്രതികരണം വൈഷമ്യത്തിന് കാരണമാകും.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
തൊഴിലില്‍ അനിഷ്ടാനുഭവങ്ങള്‍, അധികാരികളില്‍ നിന്നും അവഗണന മുതലായവ കരുതണം. വ്യാപാരത്തില്‍ ലാഭ ശതമാനം കുറഞ്ഞെന്നു വരാം.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
പ്രവര്‍ത്തനങ്ങളിലും വ്യാപാരത്തിലും ലാഭാനുഭവങ്ങള്‍ വര്‍ധിക്കും. ദോഷാനുഭവങ്ങൾക്കു സാധ്യതയില്ലാത്ത ദിനമായിരിക്കും നാളെ.


Disclaimer: ഈ ദിവസഫലം പൊതുവായ പ്രവചനങ്ങളാണ്. വ്യക്തിഗത ജാതകവും ഗ്രഹനിലകളും അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടാം. ദൈവാധീനവും പ്രാർഥനകളും ഗുണകരമായ ഫലങ്ങൾ വർധിപ്പിക്കും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post 2025 ജൂലൈ മാസത്തെ നിങ്ങളുടെ ദാമ്പത്യ-പ്രണയ ഫലങ്ങൾ എങ്ങനെ എന്നറിയാം
Next post 2025 ജൂലൈ മാസം ഓരോ നാളുകാർക്കും എങ്ങനെ എന്ന് വിശദമായി അറിയാം