ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 08 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 08.08.2024 (1199 കര്‍ക്കിടകം 24 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മ പുഷ്ടി, അംഗീകാരം, അഭിനന്ദനം മുതലായവ ഉണ്ടാകാവുന്ന ദിവസം.പ്രശ്ന പരിഹാരത്തിന് അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മാനസിക സുഖം കുറയാന്‍ ഇടയുണ്ട്. ആരോഗ്യ ക്ലേശം, അലച്ചില്‍ എന്നിവയും വരാം. സായാഹ്നശേഷം ഗുണാനുഭവങ്ങള്‍ വര്‍ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനാവശ്യ തടസ്സം, അമിത അധ്വാനം എന്നിവ വരാന്‍ ഇടയുള്ള ദിവസം. ഉദര സംബന്ധമായ വ്യാധികളെ കരുതണം.

YOU MAY ALSO LIKE THIS VIDEO, ആരാണ്‌ റസാക്കാർ? പാകിസ്ഥാന്റെ തന്ത്രത്തിൽ വീണ്‌ രാജ്യത്തെ ഒറ്റിയവർ, ബംഗ്ലാദേശിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണക്കാർ | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. ധനപുഷ്ടി, അനുകൂല സാഹചര്യങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് ദോഷകരമായി ഭവിക്കാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വ്യാപാര ലാഭം, അംഗീകാരം, സാമ്പത്തിക ഗുണാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. ദൈവാധീനവും ഭാഗ്യവും വര്‍ധിക്കും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ വിജയത്തിന് കാലതാമാസം നേരിട്ടെന്നു വരാം. അടുത്തു നില്‍ക്കുന്നവരില്‍ നിന്ന് പോലും അനിഷ്ടകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്ടിഷ്ടകാര്യസാധ്യം, കുടുംബ സുഖം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിവസം. ദൈവാധീനവും ഭാഗ്യവും അനുഭവത്തില്‍ വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മാനസിക സമ്മര്‍ദങ്ങള്‍ കുറയും. കുടുംബാന്തരീക്ഷം സുഖപ്രദമാകും. ആശങ്കകളും ആകുലതകളും അകലും.

YOU MAY ALSO LIKE THIS VIDEO, ബംഗ്ലാദേശിലെ ബീഗംസ് വാറിൽ വിജയം നേടിയോ ഖാലിദ സിയ? ഷെയ്ഖ് ഹസീനയെ നാടുകടത്തിയ തന്ത്രം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല കാര്യങ്ങളിലും പ്രാരംഭ വിഘ്നം വരാം. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതു മൂലം സാമ്പത്തിക വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സുഹൃത്തുക്കള്‍ സഹ പ്രവര്‍ത്തകര്‍ എന്നിവരുടെ പെരുമാറ്റം മൂലം മാനസിക അലോസരം ഉണ്ടായെന്നു വരാം. കഴിവുകള്‍ അംഗീകരിക്കപ്പെടാന്‍ വിഷമമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബ സുഖം, സത് വാര്‍ത്താ ശ്രവണം, സാമ്പത്തിക ലാഭം എന്നിവ വരാവുന്ന ദിവസം. അധ്വാന ഭാരം കുറയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 07 ബുധന്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 09 വെള്ളി) എങ്ങനെ എന്നറിയാം