ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 10 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.08.2024 (1199 കര്‍ക്കിടകം 26 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആത്മവിശ്വാസവും തൊഴില്‍ നേട്ടവും സ്ഫുരിക്കുന്ന ദിനമായിരിക്കും. അലസത ഒഴിവാക്കിയാല്‍ പല കാര്യങ്ങളിലും നേട്ടം കൊയ്യാന്‍ കഴിയും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യ വൈഷമ്യം, പ്രവര്‍ത്തന ക്ലേശം എന്നിവ കരുതണം. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും ആനുകൂല്യങ്ങളില്‍ കാര്യമായ കുറവ് വരികയില്ല. അമിത വ്യയം മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം.

YOU MAY ALSO LIKE THIS VIDEO, ആരാണ്‌ റസാക്കാർ? പാകിസ്ഥാന്റെ തന്ത്രത്തിൽ വീണ്‌ രാജ്യത്തെ ഒറ്റിയവർ, ബംഗ്ലാദേശിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണക്കാർ | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ മിക്കതിലും വിജയം ഉറപ്പാക്കാവുന്ന ദിവസമാണ്. മനസ്സിന് സന്തോഷകരമായ രീതിയില്‍ ഇഷ്ട വ്യക്തികളുമായി സമയം ചിലവഴിക്കാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തിരക്ക് പിടിച്ചതും ആയാസം നിറഞ്ഞതുമായ ദിവസം ആകാന്‍ ഇടയുണ്ട്. പ്രധാന കാര്യങ്ങളില്‍ പതിവിലും ജാഗ്രത പുലര്‍ത്തുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവര്‍ത്തനങ്ങളില്‍ അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കാം. സാമ്പത്തിക തടസങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യ കാര്യങ്ങളില്‍ പഴികേള്‍ക്കാന്‍ ഇടയുണ്ട്. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് സൂക്ഷ്മതയോടെ വേണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍പരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രയോജനകരമായ അവസരങ്ങള്‍ തേടിവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭാഗ്യവും അവസരങ്ങളും തേടി വരാവുന്ന ദിനമാണ്. നാളെ ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വിജയത്തില്‍ എത്തും.

YOU MAY ALSO LIKE THIS VIDEO, ബംഗ്ലാദേശിലെ ബീഗംസ് വാറിൽ വിജയം നേടിയോ ഖാലിദ സിയ? ഷെയ്ഖ് ഹസീനയെ നാടുകടത്തിയ തന്ത്രം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍പരമായി ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ വരാവുന്ന ദിനമാണ് എന്നാല്‍ കുടുംബപരമായ കാര്യങ്ങളില്‍ അല്പം വൈഷമ്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സ്വന്തം കഴിവുകളില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുക. പ്രതികൂലമായ സമീപനങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശുഭ വാര്‍ത്തകളും അനുകൂല സാഹചര്യങ്ങളും മറ്റും പ്രതീക്ഷിക്കാവുന്ന ദിവസമാണ്. ആത്മവിശ്വാസവും മാനസിക ഊര്‍ജവും നിലനിര്‍ത്താന്‍ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 09 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 11 ഞായര്‍) എങ്ങനെ എന്നറിയാം