ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഓഗസ്റ്റ് 18 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 18.08.2024 (1200 ചിങ്ങം 2 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവർത്തികളും പരിശ്രമങ്ങളും അംഗീകരിക്കപ്പെടുന്നതിൽ മന സന്തോഷം തോന്നും. കുടുംബ ക്ലേശങ്ങൾക്ക് പരിഹാരം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നന്നായി പരിശ്രമിച്ച് ചെയുന്ന കാര്യങ്ങൾ പോലും പരാജയപ്പെടാൻ സാധ്യതയുള്ള ദിനമാണ്. ഈശ്വര വിശ്വാസവും ദൃഢനിശ്ചയവും നല്ല പ്രയോജനം ചെയ്യും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക ഇടപാടുകളും പ്രധാന ഉത്തരവാദിത്വങ്ങളും ജാഗ്രതയോടെ നിർവഹിക്കണം. സുഹൃത്തുക്കളിൽ നിന്നും അസുഖകരമായ അനുഭവങ്ങൾ ഉണ്ടായെന്നു വരാം.
YOU MAY ALSO LIKE THIS VIDEO, സ്വന്തമായി കറൻസിയും ഭാഷയും പട്ടാളവും ഇല്ലാത്ത ഒരു രാജ്യം പക്ഷെ എല്ലാവരും കോടീശ്വരന്മാർ | Ningalkkariyamo? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സിൽ ഉദ്ദേശിക്കുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്തു പൂർത്തിയാക്കാൻ കഴിയും. വിവിധ കേന്ദ്രങ്ങളിൽ നിന്നും സഹായങ്ങൾ ലഭ്യമാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹസാധ്യം, കാര്യവിജയം, മനോസുഖം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. വ്യക്തിബന്ധങ്ങൾ പ്രയോജനപ്രദമായി ഭവിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടാൻ പ്രയാസമാണ്. അത്ര അനുകൂലമായ ദിവസമല്ല എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അലച്ചിലും അമിത അധ്വാനവും വരാവുന്ന ദിവസമാണ്. പ്രതീക്ഷിച്ച ധന സംബന്ധമായ വിഷയങ്ങൾക്ക് തടസ്സം വരാനും ഇടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിന് സന്തോഷവും സമാധാനവും അനുഭവപ്പെടും. കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ വിജയകരമാക്കുവാൻ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത അദ്ധ്വാനം, അസംതൃപ്തി, ആരോഗ്യ ക്ലേശം മുതലായവ വരാവുന്ന ദിനമാണ്. പ്രധാന കാര്യങ്ങൾ നിർവഹിക്കുവാൻ ദിവസം അനുയോജ്യമല്ല.
YOU MAY ALSO LIKE THIS VIDEO, കളിക്കരുത് പിള്ളേര് കളരിയാ! ശാരീരികവും മാനസികവുമായ നേട്ടങ്ങൾ മാത്രമല്ല നല്ല ജോലിയും കിട്ടും | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മന സ്വസ്ഥതയും കാര്യ ലാഭവും കുടുംബ സുഖവും വരാവുന്ന ദിവസം. യാത്രകൾ സഫലങ്ങൾ ആകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധനപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. സാമ്പത്തിക നഷ്ടം, കാര്യതടസം മുതലായവ വരാവുന്ന ദിനമാണ്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആനുകൂല്യവും ശുഭാനുഭവങ്ങളും ദിവസമായിരിക്കും. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത് ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ് | Watch Video 👇