ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 20 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.08.2024 (1200 ചിങ്ങം 4 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവര്‍ത്തന രംഗത്ത് പ്രോത്സാഹജനകമായ അന്തരീക്ഷം ഉണ്ടാകും. ധന നേട്ടം, അംഗീകാരം എന്നിവയും പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ രംഗത്തും വ്യക്തിപരമായും ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉല്ലാസകരമായി സമയം ചിലവഴിക്കുവാന്‍ സാധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പല കാര്യങ്ങളിലും പ്രാരംഭ തടസം വരാം. ഉദര വ്യാധിക്ക് സാധ്യതയുള്ളതിനാല്‍ ആഹാര നിയന്ത്രണം പാലിക്കണം.

YOU MAY ALSO LIKE THIS VIDEO, സ്വന്തമായി കറൻസിയും ഭാഷയും പട്ടാളവും ഇല്ലാത്ത ഒരു രാജ്യം പക്ഷെ എല്ലാവരും കോടീശ്വരന്മാർ | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ പരാജയം, പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി എന്നിവ വരാവുന്ന ദിവസമാണ്. പൂര്‍ണബോധ്യം ഇല്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ദോഷകരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബസുഖം, ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിവസം. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മന സമ്മര്‍ദം കുറയും. ഉല്ലാസകരമായി സമയം ചിലവഴിക്കുവാന്‍ കഴിയും. ആവശ്യമായ സമയത്ത് വേണ്ട സഹായങ്ങള്‍ ലഭ്യമാകും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രാരംഭ തടസങ്ങള്‍ വന്നാലും കാര്യങ്ങള്‍ അനുകൂലമാക്കാന്‍ കഴിയും. ആരോഗ്യപരമായി അല്പം വൈഷമ്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തനങ്ങളില്‍ അലസത ബാധിക്കാന്‍ ഇടയുണ്ട്. അധ്വാനത്തിന് അനുസൃതമായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും. അനാവശ്യ കാര്യങ്ങള്‍ക്ക് ശകാരം കേള്‍ക്കേണ്ടി വന്നേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കര്‍മ്മ പുഷ്ടി, ധന നേട്ടം, തൊഴില്‍ ഉന്നതി എന്നിവ വരാവുന്ന ദിവസം. ആയാസം കൂടാതെ ആഗ്രഹങ്ങള്‍ സാധിക്കും.

YOU MAY ALSO LIKE THIS VIDEO, കളിക്കരുത് പിള്ളേര് കളരിയാ! ശാരീരികവും മാനസികവുമായ നേട്ടങ്ങൾ മാത്രമല്ല നല്ല ജോലിയും കിട്ടും | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ പരാജയം, അനിഷ്ടാനുഭവങ്ങള്‍, മന ക്ലേശം എന്നിവ വരാവുന്ന ദിനം. സായാഹ്ന ശേഷം കാര്യങ്ങള്‍ കുറച്ചുകൂടെ അനുകൂലമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വ്യക്തിബന്ധങ്ങള്‍ ഊഷ്മളവും ഗുണകരവും ആയി ഭവിക്കും. തൊഴില്‍ നേട്ടം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍ ക്ലേശം, അമിത യാത്ര, ആരോഗ്യ വൈഷമ്യം എന്നിവ വരാവുന്ന ദിനം. പ്രതീക്ഷിക്കുന്ന സഹായം പലപ്പോഴും ലഭ്യമാകാതെ വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 19 തിങ്കൾ) എങ്ങനെ എന്നറിയാം
Next post അടുത്ത ഒരുവർഷം നിങ്ങൾക്കെങ്ങനെ? 1200-ാം ആണ്ട് സമ്പൂർണ പുതുവർഷഫലം