ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 28 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28.08.2024 (1200 ചിങ്ങം 12 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസ്സില്‍ വിചാരിച്ച വിധത്തില്‍ പല കാര്യങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുവാന്‍ കഴിയും. വിദ്യാര്‍ഥികള്‍ക്ക് വളരെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ് .

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്ന പല വൈഷമ്യങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയും. ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ക്ക് സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ അനുകൂലമായി പെരുമാറും. അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ അനുകൂലമായ അന്തരീക്ഷം സംജാത മാകും.

YOU MAY ALSO LIKE THIS VIDEO, കേരളം ഒരു വൃദ്ധസദനമായി മാറും? യുവാക്കൾ നാടുവിടുന്നത് മാത്രമല്ല അതിനേക്കാൾ ഞെട്ടിക്കുന്നൊരു ആശങ്ക! | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ പരമായി മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ് . മറ്റുള്ളവരുടെ ജോലിഭാരം കൂടെ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ് . സന്താനങ്ങളെ കൊണ്ട് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പല കാര്യങ്ങളിലും അഭിനന്ദനം ലഭിക്കാന്‍ സാധ്യതയുള്ള ദിവസമാണ് . മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ആത്മ സംതൃപ്തി ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സുഹൃത്തുക്കളില്‍ നിന്നും അസുഖകരമായ ഇടപെടലുകള്‍ നേരിടേണ്ടി വന്നേക്കാം. അലസത ഒഴിവാക്കി പ്രവര്‍തിച്ചാല്‍ കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ അധ്വാനം പതിവിലും വര്‍ധിച്ചെന്നു വരാം.അനാവശ്യ മന സമ്മര്‍ദം നിയന്ത്രിച്ചാല്‍ വലിയ കാര്യ വൈഷമ്യം വരാന്‍ ഇടയില്ലാത്ത ദിനമാണ് .

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അവിചാരിത നേട്ടങ്ങള്‍ വരാന്‍ ഇടയുള്ള ദിവസമാണ് . പല വാഗ്ദാനങ്ങളും പാലിക്കാന്‍ കഴിയുന്നതില്‍ മനസമാധാനം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, വയനാടിന്റെ കണ്ണീരൊപ്പാൻ മുന്നിൽ നിന്നവൻ, ആരാണ് Lt. Col. ഋഷി രാജലക്ഷ്മി? മുഖം നഷ്ടപ്പെട്ടതെങ്ങനെ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ രംഗത്ത് നിന്നും അനുകൂലമായ അനുഭവങ്ങളും നേട്ടങ്ങളും മറ്റും പ്രതീക്ഷിക്കാം. ഏറ്റെടുത്ത ജോലികള്‍ സമയക്രമത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാപാര രംഗത്ത് തടസങ്ങളും നഷ്ട സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക കരുതല്‍ പുലര്‍ത്തണം. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മറ്റുള്ളവര്‍ക്ക് കൊടുത്ത വാക്ക് പാലിക്കുവാന്‍ അടിയായി പ്രവര്‍ത്തിക്കേണ്ടി വരും. മുതിര്‍ന്നവരുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ പല അബദ്ധങ്ങളും ഒഴിവാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 27 ചൊവ്വ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 29 വ്യാഴം) എങ്ങനെ എന്നറിയാം