ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 30 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 30.08.2024 (1200 ചിങ്ങം 14 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇഷ്ടാനുഭവങ്ങള്‍, മാനസിക സുഖം, കാര്യ നേട്ടം. പകല്‍ 11 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യതടസ്സം, പ്രതികൂല സാഹചര്യങ്ങള്‍, ധന ക്ലേശം മുതലായവ വരാം. പകല്‍ 11 മണി മുതല്‍ അംഗീകാരം, തൊഴില്‍ നേട്ടം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രഭാതത്തില്‍ ആഗ്രഹസാധ്യം, ഭാഗ്യം, ഈശ്വരാധീനം എന്നിവ പ്രതീക്ഷിക്കാം. പകല്‍ 11 മണി മുതല്‍ കാര്യവിഘ്നം, അനുഭവ ക്ലേശം മുതലായവ പ്രതീക്ഷിക്കണം.

YOU MAY ALSO LIKE THIS VIDEO, കേരളം ഒരു വൃദ്ധസദനമായി മാറും? യുവാക്കൾ നാടുവിടുന്നത് മാത്രമല്ല അതിനേക്കാൾ ഞെട്ടിക്കുന്നൊരു ആശങ്ക! | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ പരാജയം, അഭിമാന ക്ഷതം, ധന നഷ്ടം . പകല്‍ 11 മണി കഴിഞ്ഞാല്‍ പ്രവര്‍ത്തനലാഭം, മംഗളാനുഭവങ്ങള്‍, കുടുംബാനുകൂല്യം മുതലായവ പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹ സാഫല്യം, ധന നേട്ടം, സാമുദായിക അംഗീകാരം. പകല്‍ 11 മണി മുതല്‍ പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി. അനാരോഗ്യം എന്നിവ കരുതണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്ദിഷ്ട കാര്യസാധ്യം, പ്രവര്‍ത്തന വിജയം, അനുകൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് ഇടയുള്ള ദിവസം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം , അലസത. പകല്‍ 11 മണി കഴിഞ്ഞാല്‍ കാര്യവിജയം, സന്തോഷം, അംഗീകാരം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അദ്ധ്വാനഭാരവും മന സമ്മര്‍ദവും വര്‍ദ്ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന കാര്യങ്ങള്‍ തുടങ്ങാന്‍ ദിവസം അനുയോജ്യമല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇഷ്ടാനുഭവങ്ങള്‍, അനുകൂല സാഹചര്യങ്ങള്‍, തൊഴില്‍നേട്ടം.പകല്‍ 11 മണിക്കു ശേഷം, നഷ്ടസാധ്യത, അലച്ചില്‍ എന്നിവ വരാം.

YOU MAY ALSO LIKE THIS VIDEO, നവോത്ഥാന കേരളത്തിന്റെ വിപ്ലവ നക്ഷത്രം; മഹാത്മാ അയ്യങ്കാളി, ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മാനസിക സമ്മര്‍ദങ്ങള്‍ കുറയും. കുടുംബാന്തരീക്ഷം സുഖപ്രദമാകും. ആശങ്കകളും ആകുലതകളും അകലും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിലില്‍ അനിഷ്ടാനുഭവങ്ങള്‍, അധികാരികളില്‍ നിന്നും അവഗണന മുതലായവ കരുതണം. പകല്‍ 11 മണി കഴിഞ്ഞാല്‍ കര്‍മപുഷ്ടി, കുടുംബ സുഖം, സന്തോഷാനുഭവങ്ങള്‍ മുതലായവയ്ക്ക് അവസരം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല. കലഹ സാധ്യത കരുതണം. ചെറിയ കാര്യങ്ങളെ ചൊല്ലി മനസ്സ് വ്യസനിക്കാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 29 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 31 ശനി) എങ്ങനെ എന്നറിയാം