ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 31 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 31.08.2024 (1200 ചിങ്ങം 15 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പല കാര്യങ്ങളും സാധിക്കുവാൻ പതിവിലും കൂടുതൽ അദ്ധ്വാനം വേണ്ടി വരും. പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെട്ടെന്നു വരില്ല.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം, മനോ സുഖം മുതലായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. അപ്രതീക്ഷിത ഗുണാനുഭവങ്ങക്കും സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിത ചിലവുകൾ മൂലം വിഷമാവസ്‌ഥ ഉണ്ടായേക്കാം. വൈകിയെങ്കിലും സഹായങ്ങൾ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, നവോത്ഥാന കേരളത്തിന്റെ വിപ്ലവ നക്ഷത്രം; മഹാത്മാ അയ്യങ്കാളി, ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഔദ്യോഗികരംഗത്ത് സ്ഥാന കയറ്റവും ആനുകൂല്യ നേട്ടവും പ്രതീക്ഷിക്കാം. അധികാരികള്‍ അനുകൂമായി പെരുമാറും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വേണ്ടത്ര തയ്യാറെടുപ്പുകള്‍ കൂടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരാജയ സാധ്യത കാണുന്നു. വ്യക്തി ബന്ധങ്ങളിൽ അപാകതകൾ വരാതെ നോക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആഗ്രഹ സാഫല്യം, പൊതുജന അംഗീകാരം, ഉല്ലാസ അനുഭവങ്ങൾ മുതലായവ പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനോസുഖം, ആഗ്രഹസാദ്ധ്യം, ധനപുഷ്ടി. സന്തോഷജനകമായ വാർത്തകൾ കേൾക്കാൻ കഴിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിചാരിച്ച വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കണം എന്നില്ല. പൂര്‍ണ്ണബോധ്യം ഇല്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് മൂലം അസുഖകരമായ അനുഭവങ്ങള്‍ വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കോപത്തോടെയുള്ള സംസാരം ഒഴിവാക്കാതിരുന്നാല്‍ പല ബന്ധങ്ങളിലും വൈഷമ്യങ്ങള്‍ വരാവുന്നതാണ്. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ മൂലം പല വിധ വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം.

YOU MAY ALSO LIKE THIS VIDEO, കേരളം ഒരു വൃദ്ധസദനമായി മാറും? യുവാക്കൾ നാടുവിടുന്നത് മാത്രമല്ല അതിനേക്കാൾ ഞെട്ടിക്കുന്നൊരു ആശങ്ക! | Ningalkkariyamo? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. മാതാപിതാക്കളും ഗുരുജനങ്ങളും അനുകൂലരായി പെരുമാറും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന രംഗത്ത് അധ്വാന ഭാരം വര്‍ധിക്കും.കുടുംബ കാര്യങ്ങളിൽ മനക്ലേശത്തിനും സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 30 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 01 ഞായര്‍) എങ്ങനെ എന്നറിയാം