ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 06 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.12.2024 (1200 വൃശ്ചികം 21 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രവൃത്തികളില്‍ വിജയം പ്രാതീക്ഷിക്കാം. തടസ്സപ്പെട്ട കാര്യങ്ങള്‍ക്ക് പരിഹാരം ലഭിക്കും. സുഹൃത്ത് സഹായം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
യാത്രാ ദുരിതം, ധന വൈഷമ്യം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയുണ്ടകാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യപരമായി ക്ലേശങ്ങള്‍ വരാവുന്ന ദിനമാകയാല്‍ കരുതല്‍ പുലര്‍ത്തണം. സാമ്പത്തിക വിഷയങ്ങളില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണം.

YOU MAY ALSO LIKE THIS VIDEO, അമേരിക്കയെ നാണം കെടുത്തിയ, ലോകത്തെ ഞെട്ടിച്ച ജയിൽചാട്ടത്തിന്റെ കഥ; അവർ ഇപ്പോഴും കാണാമറയത്ത് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബ സുഖം, യാത്രാലാഭം, കാര്യസാധ്യം എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാനവും ആനുകൂല്യവും ഒരുപോലെ വര്‍ധിക്കും. അപ്രതീക്ഷിത തടസ്സാനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ വൈഷമ്യം, തൊഴില്‍ ക്ലേശം, ആനുകൂല്യക്കുറവ് തുടങ്ങിയ അനുഭവങ്ങള്‍ വരാം. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കുക.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആകാംക്ഷകള്‍ ഉണ്ടാകാന്‍ ഇടയുള്ള ദിനമാണ്. പുതിയ സംരംഭങ്ങള്‍ക്കും നഷ്ടസാധ്യതയുള്ള ജോലികള്‍ക്കും യോജിച്ച ദിനമല്ല.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആത്മവിശ്വാസവും തൊഴില്‍ നേട്ടവും സ്ഫുരിക്കുന്ന ദിനമായിരിക്കും. അലസത ഒഴിവാക്കിയാല്‍ പല കാര്യങ്ങളിലും നേട്ടം കൊയ്യാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിത പണ ചിലവ്, ധന തടസം എന്നിവ വരാവുന്ന ദിവസമാണ്. കുടുംബ കാര്യങ്ങളിലും അല്പം വൈഷമ്യം ഉണ്ടായെന്നു വരാം.

YOU MAY ALSO LIKE THIS VIDEO, ന്യൂബോൺ – മറ്റേണിറ്റി ഫോട്ടോഗ്രഫിയിലൂടെ വീട്ടമ്മ നേടുന്നത്‌ ലക്ഷങ്ങളുടെ വരുമാനം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യവും ആനുകൂല്യവും വേണ്ടുവോളം വരാവുന്ന ദിവസമാണ്. മന ക്ലേശം വരുത്തിയിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭ്യമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അകാരണ ചിന്തകളാല്‍ മനസ്സ് വ്യാകുലമാകാന്‍ സാധ്യതയുണ്ട്. ദൂര ദേശത്ത് നിന്നും അപ്രിയമായ ചില വാര്‍ത്തകള്‍ കേട്ടെന്നു വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന നേട്ടം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിവസം. അവസരങ്ങളെ ഒഴിവാക്കാതെ പ്രയോജനപ്പെടുത്തുക.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 05 വ്യാഴം) എങ്ങനെ എന്നറിയാം
Next post പങ്കാളികൾ അറിയാൻ: ജന്മ നക്ഷത്രം വെളിപ്പെടുത്തുന്ന ചില സ്ത്രീ രഹസ്യങ്ങളും പൊതു സ്വഭാവ സവിശേഷതകളും ഇതാ