ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 07 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 07.12.2024 (1200 വൃശ്ചികം 22 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
തൊഴില്‍ രംഗത്ത് അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും. കുടുംബസുഖം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്കും സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാധ്യം, കര്‍മ പുഷ്ടി, ഗൃഹസുഖം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത അംഗീകാരങ്ങള്‍ തേടിവരും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍പരമായും സാമ്പത്തികമായും ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള ദിവസമാണ്. കുടുംബ സുഖം പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, അമേരിക്കയെ നാണം കെടുത്തിയ, ലോകത്തെ ഞെട്ടിച്ച ജയിൽചാട്ടത്തിന്റെ കഥ; അവർ ഇപ്പോഴും കാണാമറയത്ത് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മന സമ്മര്‍ദം കുറയും. പല കാര്യങ്ങളും ഉദ്ദേശിച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ബന്ധു സമാഗമാത്തിനും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത കോണുകളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും. തൊഴിലില്‍ അംഗീകാരവും ആനുകൂല്യവും വര്‍ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഇഷ്ടാനുഭവങ്ങള്‍, യാത്രാഗുണം, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനം. വാഹന ലാഭം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നിസ്സാര കാര്യങ്ങളെ ചൊല്ലി മനസ്സ് വ്യാകുലമാകും. ആരോഗ്യപരമായി അല്‍പ്പം വൈഷമ്യങ്ങള്‍ക്ക് സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാകാന്‍ ഇടയുണ്ട്. കാര്യങ്ങള്‍ പ്രതീക്ഷിച്ച വിധത്തില്‍ വന്നു ഭവിക്കണമെന്നില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യവിജയം, അംഗീകാരം, സുഹൃത്ത് സമാഗമം എന്നിവയ്ക്ക് സാധ്യത. ശത്രുക്കള്‍ പോലും അനുകൂലമായി പെരുമാറും.

YOU MAY ALSO LIKE THIS VIDEO, ന്യൂബോൺ – മറ്റേണിറ്റി ഫോട്ടോഗ്രഫിയിലൂടെ വീട്ടമ്മ നേടുന്നത്‌ ലക്ഷങ്ങളുടെ വരുമാനം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പരിശ്രമം അമിതമായാലും അന്തിമ കാര്യവിജയം പ്രതീക്ഷിക്കാം. ധനപരമായി അല്പം ക്ലേശത്തിനു സാധ്യത ഉണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ സാധ്യം, കുടുംബ ഗുണം, സാമുദായിക അംഗീകാരം മുതലായവയ്ക്ക് സാധ്യത. ബന്ധുജന പ്രീതി ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യസാധ്യത്തിനു പ്രയത്നം വര്‍ധിക്കും. തൊഴില്‍ സമ്മര്‍ദ്ദവും ധന ക്ലേശവും വര്‍ധിക്കാന്‍ ഇടയുണ്ട്.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

Previous post പങ്കാളികൾ അറിയാൻ: ജന്മ നക്ഷത്രം വെളിപ്പെടുത്തുന്ന ചില സ്ത്രീ രഹസ്യങ്ങളും പൊതു സ്വഭാവ സവിശേഷതകളും ഇതാ
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 08 ഞായര്‍) എങ്ങനെ എന്നറിയാം