ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 17 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.12.2024 (1200 ധനു 2 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യങ്ങൾ അനുകൂലമാകും. അവിചാരിത കാര്യസാധ്യം മൂലം ആത്മ സന്തോഷം ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വേണ്ടാത്ത കാര്യങ്ങളിൽ ഇടപെട്ട് വഞ്ചിക്കപ്പെടാതെ നോക്കണം. കുടുംബത്തിലെ അംഗങ്ങളുമായി വാക്കുതർക്കം ഒഴിവാക്കുന്നത് നന്നായിരിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
സമയം ഉല്ലാസകരമായി ചിലവഴിക്കാൻ കഴിയും. ആശങ്കയോടെ കണ്ടിരുന്ന പല സന്ദർഭങ്ങളും സന്തോഷകരമായി കടന്നു പോകും.

YOU MAY ALSO LIKE THIS VIDEO, 100 പേരുമായി പറന്നുയർന്ന വിമാനത്തിന്റെ മേൽക്കൂര തകർന്നു, പിന്നീട്‌ സംഭവിച്ചത്‌ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യ മനഃക്ലേശം മൂലം അനുഭവങ്ങൾ പരാജയമാകാൻ ഇടയുണ്ട്. ആത്മവിശ്വാസത്തോടെയും ഈശ്വര ചിന്തയോടെയും കാര്യങ്ങളെ സമീപിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മറ്റുള്ളവർ അംഗീകരിക്കും. അനുഭവങ്ങൾ അനുകൂലമായിരിക്കും. ബന്ധങ്ങൾ ഊഷ്മളമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യവിജയവും സന്തോഷവും അംഗീകാരവും ലഭിക്കും. അപ്രതീക്ഷിത സഹായങ്ങൾ വലിയ ഗുണങ്ങൾ വരുത്തുന്ന ദിനമായിരിക്കും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം. എടുത്തുചാടിയുള്ള സംസാരം അപകടം വരുത്താൻ സാധ്യതയുള്ള ദിനമാണ്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അലച്ചിലും അധ്വാന ക്ലേശവും വരാവുന്ന ദിവസമാണ്. എന്നാൽ സാമ്പത്തികമായി വലിയ ദോഷങ്ങൾക്കു സാധ്യതയില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും. ധനാഗമം ഉണ്ടാകും.ജോലിസ്ഥലത്തും ദിവസം നല്ലതാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വീട്ടിലും തൊഴിൽ സ്ഥലത്തും സമാധാന അന്തരീക്ഷമുണ്ടാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ഇഷ്ട സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക രംഗത്ത് ദിവസം സമ്മിശ്രമാണ്. വളരെയധികം ചെലവഴിക്കുന്നത് ഒഴിവാക്കുക. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ളതിനാൽ ദേഷ്യം നിയന്ത്രിക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പണത്തിന്റെയും തൊഴിലിന്റെയും കാര്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടാം. പഴയ ചില ബാധ്യതകൾ നിങ്ങളെ അലട്ടുവാൻ സാധ്യതയുണ്ട്.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1200 ധനുമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 18 ബുധന്‍) എങ്ങനെ എന്നറിയാം