ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 25 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.12.2024 (1200 ധനു 10 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
സാഹചര്യങ്ങള്‍ അനുകൂലമായി പരിവര്‍ത്തിതമാകും. ആനുകൂല്യം, അഭിനന്ദനം മുതലായവയ്ക്കും സാധ്യത കാണുന്നു.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനുകൂലമായ സാഹചര്യങ്ങളും അനുഭവങ്ങളും വരാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ അംഗീകാരവും പ്രതിഫലവും ലഭിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനപരമായ ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള ദിവസമാണ്. പ്രതീക്ഷിച്ച വായ്പ്പകള്‍, സാമ്പത്തിക ഇടപാടുകള്‍ മുതലായവയില്‍ തടസാനുഭവങ്ങള്‍ കരുതണം.

YOU MAY ALSO LIKE THIS VIDEO, വിശ്വസിക്കാമോ? ഫോണും ഇന്റർനെറ്റും കറണ്ടും ഇല്ലാത്ത നാട്‌, ശാന്തിയും സമാധാനവുമുണ്ട്‌; ഇന്ത്യയിലാണ്‌, നമ്മുടെ തൊട്ടടുത്ത്‌ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അമിത അധ്വാനം, യാത്രാ ക്ലേശം പോലെയുള്ള അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ദിവസാന്ത്യത്തില്‍ ആശ്വാസകരമായ അനുഭവങ്ങള്‍ക്ക് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ അംഗീകാരം, കാര്യ ലാഭം, പ്രവര്‍ത്തന നേട്ടം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസം. സാഹചര്യങ്ങള്‍ അനുകൂലമായി ഭവിക്കുന്നതിനാല്‍ കാര്യ നേട്ടം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രയത്നങ്ങൾക്ക് തക്കതായ പ്രതിഫലം ലഭിക്കാത്തതിൽ നിരാശ തോന്നും. യാത്രാ വൈഷമ്യം, ഇച്ഛാ ഭംഗം മുതലായവയ്ക്കും സാധ്യത. സായാഹ്‌ന ശേഷം ആനുകൂല്യങ്ങൾ ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യാപാര ലാഭം, തൊഴിൽ നേട്ടം, ഭാഗ്യാനുഭവങ്ങൾ തുടങ്ങിയവ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാകും. കുടുംബാന്തരീക്ഷം ആത്മവിശ്വാസം പകരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അധ്വാനഭാരവും മാനസിക സമ്മർദവും വർധിക്കും. വലിയ ധന ക്ലേശത്തിനു സാധ്യതയില്ല. എന്നാൽ അർഹതയ്ക്കനുസരിച്ചു പ്രതിഫലം ലഭിക്കണമെന്നില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിലിലും പൊതുരംഗത്തും തിളങ്ങാൻ കഴിയുന്ന ദിനമാണ്. ഉൾവലിഞ്ഞു നിൽക്കാതെ ധൈര്യമായി കർത്തവ്യങ്ങളിൽ വ്യാപൃതനാകുക. അംഗീകാരം ലഭിക്കും.

YOU MAY ALSO LIKE THIS VIDEO

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യവിജയം, സന്തോഷം, ഇഷ്ടജന സമാഗമം മുതലായയ്ക്ക് സാധ്യതയുള്ള ദിനം. അപ്രതീക്ഷിത നേട്ടങ്ങളും ധനലാഭവും പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മുന്‍തീരുമാനിച്ച കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാകും. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വൈഷമ്യം ഉണ്ടായെന്നു വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധികാരികൾ, മുതിർന്നവർ തുടങ്ങിയവരുമായി ഇടപെടുമ്പോൾ കരുതൽ പുലർത്തണം. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 24 ചൊവ്വ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 26 വ്യാഴം) എങ്ങനെ എന്നറിയാം