ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഡിസംബർ 28 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 28.12.2024 (1200 ധനു 13 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മനസ്സിന് ഇഷ്ടമില്ലാത്ത കർത്തവ്യങ്ങൾ ചെയ്യുവാൻ നിർബന്ധിതമാകും. പഠന കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സത്യസന്ധമായ പ്രവൃത്തിയാല്‍ അന്യരെ ആകര്‍ഷിക്കും. ധനപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ ലാഭം, അംഗീകാരം, അഭിനന്ദനം. സുഹൃത്തുക്കളാല്‍ പലവിധ നന്മകള്‍ ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ലോകത്തിലെ ഏക സൗജന്യ ട്രെയിൻ സർവീസ് ഇന്ത്യയിലാണ്, പക്ഷെ ഇന്ത്യൻ റെയിൽവേയുടേതല്ല | Watch Video 👇
https://youtu.be/FAsNEYIXkE8
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍മങ്ങള്‍ക്ക് വിഘ്നം വരാന്‍ ഇടയുണ്ട്. കുടുംബപരമായ അസ്വസ്ഥതകള്‍ വര്‍ധിക്കുകയും മനക്ലേശം കൂടുകയും ചെയ്‌തേക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അകാരണ മനസമ്മര്‍ദം, ആഗ്രഹ തടസ്സം എന്നിവ വരാം. തൊഴില്‍ സംബന്ധമായി പ്രതികൂല അനുഭവങ്ങള്‍ കരുതണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള ദിവസം. നേതൃ പദവിയോ അംഗീകാരമോ അനുഭവത്തില്‍ വരാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രവര്‍ത്തന മാന്ദ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനമാണ്. ഭവനത്തില്‍ ശാന്തത കുറഞ്ഞെന്നു വരാം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനസ്സില്‍ ശുഭാപ്തി വിശ്വാസവും ശുഭ ചിന്തകളും നിറയുന്ന ദിവസമാണ്. കുടുംബത്തിലും പൊതു രംഗത്തും ഒരുപോലെ പ്രശോഭിക്കുവാന്‍ കഴിയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത അധ്വാനം, അനാരോഗ്യം, കാര്യ വൈഷമ്യം മുതലായവ കരുതണം. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുനത്തില്‍ വിഷമം വരാവുന്നതാണ്.
YOU MAY ALSO LIKE THIS VIDEO
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യാനുഭവങ്ങള്‍, സാമ്പത്തിക ലാഭം, മനോസുഖം എന്നിവ പ്രതീക്ഷിക്കാം. ആയാസം കൂടാതെ ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ കഴിയും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിചാരിച്ചതിലും ഭംഗിയായി സാധിക്കും. ജീവിതത്തില്‍ ബഹുമതിയും പ്രശസ്തിയും ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസമ്മർദം വർധിക്കാൻ ഇടയുണ്ട്. സഹ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും പ്രതികൂല അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO