ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 15 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.11.2024 (1200 തുലാം 30 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. പലവിധ തടസങ്ങള്‍ക്കും ഈ ദിവസം പരിഹാരം കണ്ടെത്താന്‍ കഴിയുന്നതാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പല കാര്യങ്ങളിലും പ്രാരംഭ തടസം നേരിടേണ്ടി വന്നേക്കാം. അമിത യാത്ര മൂലം ആരോഗ്യ ക്ലേശങ്ങള്‍ക്ക് സാധ്യത.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദിവസം അത്ര അനുകൂലമല്ല എന്ന ബോധ്യത്തോടെ കാര്യങ്ങളെ സമീപിക്കണം. സാമ്പത്തിക പ്രയാസങ്ങള്‍ക്കും സാധ്യത കാണുന്നു.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആത്മവിശ്വാസവും ശുഭ ചിന്തകളും വര്‍ധിക്കും. തൊഴില്‍ രംഗത്തും കുടുംബത്തിലും ഒരുപോലെ ഗുണാനുഭവങ്ങള്‍ വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത തടസങ്ങളും ഭാഗ്യക്കുറവും അനുഭവപ്പെടാവുന്ന ദിവസമാണ്. പഠന കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മുന്പ് തീരുമാനിച്ച ചില കാര്യങ്ങള്‍ പുന ക്രമീകരിക്കാന്‍ നിര്‍ബന്ധിതനാകും. കുടുംബപരമായി ചില വൈഷമ്യങ്ങള്‍ വരാവുന്ന ദിനമാണ്.

YOU MAY ALSO LIKE THIS VIDEO, ഇതാണ്‌ ഭൂമിയിലെ നരകം, എങ്ങാനും ചെന്നു പെട്ടാൽ നരകിച്ച്‌ ചാകും അത്രയ്ക്ക്‌ ക്രൂരം; നമ്മൾ ഭാഗ്യം ചെയ്തവർ | Watch Video 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസമാധാനവും ആത്മവിശ്വാസവും വര്‍ദ്ധിക്കാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അംഗീകാരവും പ്രതിഫലവും ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ധന ലാഭവും കര്‍മഗുണവും വരാവുന്ന ദിനമാണ്. മാനസിക ക്ലേശങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ബന്ധു സഹായം ഗുണകരമാകും

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യക്തി ബന്ധങ്ങളില്‍ വിഷമതകള്‍ വരാവുന്ന ദിവസമാണ്. പെരുമാറ്റത്തില്‍ പക്വത നിലനിര്‍ത്തണം. കാര്യസാധ്യത്തിന്‌ അമിത പരിശ്രമം വേണ്ടി വരും.

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യ തടസ്സങ്ങള്‍ വരാവുന്ന ദിനമാണ്. ചിട്ടയും ആത്മാര്‍ഥതയും ഉള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ എത്തും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. സുഹൃത്ത് സമാഗമം സന്തോഷം നല്‍കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അറിയാത്ത കാര്യത്തിന് പോലും സമാധാനം ബോധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായെന്നു വരാം. തൊഴിലില്‍ അലസത ബാധിക്കാതെ നോക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 14 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 16 ശനി) എങ്ങനെ എന്നറിയാം