ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 29 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 29.10.2024 (1200 തുലാം 13 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മനോ സുഖം, ബന്ധു സമാഗമം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക കാര്യങ്ങളില്‍ അസ്ഥിരമായ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. പല കാര്യങ്ങളിലും പതിവിലും അധ്വാനം വേണ്ടി വരും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിചാരിച്ച കാര്യങ്ങളില്‍ അല്പം മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതനാകും. അപ്രതീക്ഷിത തടസാനുഭാവങ്ങള്‍ക്ക് സാധ്യതയുള്ള ദിവസമാണ്.

YOU MAY ALSO LIKE THIS VIDEO, ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത്‌ എങ്ങോട്ട്‌? ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം എന്തുകൊണ്ട്‌ സർക്കാർ ഇടപെടുന്നു? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മന സന്തോഷം, അനുകൂല സാഹചര്യങ്ങള്‍ എന്നിവ വരാവുന്ന ദിനമാണ്. അവിചാരിത നേട്ടങ്ങള്‍ക്കും സാധ്യത കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യ ക്ലേശം വരാന്‍ ഇടയുള്ളതിനാല്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. പല കാര്യങ്ങളിലും പ്രാരംഭ തടസ്സം വന്നാലും അന്തിമ വിജയം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഗ്രഹിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ സാധിക്കുവാന്‍ കഴിയും. ശത്രു ശല്യം അതിജീവിക്കുവാന്‍ കഴിയും.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പല കാര്യങ്ങളിലും പ്രാരംഭ തടസം നേരിടാന്‍ ഇടയുണ്ട്. ചിലവുകള്‍ വിചാരിച്ചതിലും വര്‍ധിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യസാധ്യം, തൊഴില്‍ ഉന്നതി, സാമ്പത്തിക നേട്ടം മുതലായവ വരാവുന്ന ദിനമാണ്. കുടുംബ സ്വസ്തതയുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല കാര്യങ്ങളും സ്വന്തം താല്പര്യ പ്രകാരം നിര്‍വഹിക്കാന്‍ കഴിയുന്ന ദിവസമാണ്. ഉദ്യോഗത്തില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, 3 സുഹൃത്തുക്കൾ ചേർന്ന് 2 ലക്ഷം രൂപയിൽ തുടങ്ങിയ സംരംഭം 1 കോടി രൂപ വിറ്റുവരവിലേക്ക് | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അധ്വാന ഭാരവും തിരക്കും വര്‍ധിക്കാന്‍ ഇടയുണ്ട്. ഉദര വൈഷമ്യം വരാവുന്നതിനാല്‍ ആഹാര കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാന്‍ പ്രയാസം ഉള്ള ദിവസമാണ്. ദൈനംദിന കാര്യങ്ങള്‍ വലിയ തടസം കൂടാതെ നടന്നു പോകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധികാരികളുടെ പ്രീതി ലഭിക്കും. കുടുംബ ബന്ധങ്ങള്‍ സന്തോഷപ്രദമാകും. അപ്രതീക്ഷിത ധന ലാഭത്തിനും സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post ജന്മരാശിപ്രകാരമുള്ള നിങ്ങളുടെ സ്വഭാവ സവിശേഷതകൾ എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 30 ബുധന്‍) എങ്ങനെ എന്നറിയാം