ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 20 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.09.2024 (1200 കന്നി 4 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അനുകൂല അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന ദിനമായിരിക്കും. ആഗ്രഹസാദ്ധ്യം, മനോസുഖം, ധനലാഭം എന്നിവയും പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധനക്ലേശം, യാത്രാവൈഷമ്യം, മനസംഘർഷം മുതലായവ വരാവുന്നതാണ്. പ്രതീക്ഷിക്കുന്ന വിധത്തിൽ കാര്യങ്ങൾ മുന്നേറാൻ പ്രയാസമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സിന് സുഖവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും.ഉല്ലാസകരമായി സമയം ചിലവഴിക്കും.

YOU MAY ALSO LIKE THIS VIDEO, ‘ഇപ്പം ഇറങ്ങണം ഈ വീട്ടിൽ നിന്ന്‌, പുറത്ത്‌ പോകൂ’ മേനകാ ഗാന്ധിയെ ഇന്ദിരാഗാന്ധി എന്നന്നേക്കുമായി പുറത്താക്കിയതിനു പിന്നിലെ അറിയാക്കഥ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യവിജയം, സന്തോഷം, ഉദ്ദിഷ്ട കാര്യസാധ്യം മുതലായവയ്ക്ക് അവസരം ഉണ്ടാകും.ധനലാഭവും ലാഭവും പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പ്രയാസം നേരിടും. അടുത്ത ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴിൽ സംബന്ധമായി ചില വൈഷമ്യങ്ങൾ വരാവുന്ന ദിനമാണ്. അധികാരികൾ അപ്രിയമായി പെരുമാറിയെന്നു വരാം.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിഷമതകൾക്ക് പരിഹാരം ഉണ്ടാകും. ശുഭകരമായ വാർത്തകൾ കേൾക്കാൻ അവസരം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹങ്ങൾ ആയാസം കൂടാതെ സാധിക്കും. കുടുംബപരമായ ക്ലേശങ്ങൾക്ക് പരിഹാരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യപരമായ കാര്യങ്ങളിൽ വിഷമതകൾ വരാവുന്ന ദിനമാണ്. യാത്രയും അലച്ചിലും വർധിക്കും. അദ്ധ്വാനഭാരം കൂടും.

YOU MAY ALSO LIKE THIS VIDEO, കോടീശ്വരനിൽ നിന്ന് ‘ദാരിദ്ര്യത്തിലേക്ക്’; വീഡിയോകോൺ മുതലാളിയുടെ പതനത്തിന്റെ കഥ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യാനുഭവങ്ങളിൽ കുറവ് അനുഭവപ്പെടാം. ഊഹ കച്ചവടം നഷ്ടത്തിൽ കലാശിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനഃസന്തോഷവും കാര്യ സാധ്യവും വരാവുന്ന ദിനം. ആത്മ വിശ്വാസവും അംഗീകാരവും വർധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യങ്ങൾ വിചാരിച്ച രീതിയിൽ പുരോഗമിക്കാൻ പ്രയാസമാണ്. ലഭിക്കാനുള്ള ധനം, അവസരം മുതലായവയ്ക്ക് കാലതാമസം ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1200 കന്നിമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 21 ശനി) എങ്ങനെ എന്നറിയാം