ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 05 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 05.04.2025 (1200 മീനം 22 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മന സന്തോഷം നൽകുന്ന ജീവിതാനുഭവങ്ങൾ ഉണ്ടാകും. കുടുംബ കാര്യങ്ങൾ അനുകൂലമാകും. ഇഷ്ടജനങ്ങൾക്കൊപ്പം സമയം ചിലവഴിക്കും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ആരോഗ്യ ക്ലേശങ്ങൾക്കും ക്ലേശാനുഭവങ്ങൾക്കും സാധ്യതയുള്ള ദിനം. ആലോചനയുടെ പ്രവർത്തിച്ചാൽ പല ദോഷങ്ങളും ഒഴിവാക്കാൻ കഴിയും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഗുണകരമായ അനുഭവങ്ങൾക്ക് മുൻതൂക്കം ഉള്ള ദിവസം ആയിരിക്കും. സാമ്പത്തിക ക്ലേശങ്ങൾ പരിഹരിക്കാൻ കഴിയും. കുടുംബ സുഖം പ്രതീക്ഷിക്കാം.
ഇസ്രായേൽ യുദ്ധം തകർത്തെറിഞ്ഞ ഗാസയിലെ ജനങ്ങളുടെ പട്ടിണി മാറ്റിയ ‘അത്ഭുതച്ചെടി’, ഈ കാട്ടു ചെടി എന്താണെന്ന് മനസ്സിലായോ? Watch Video 👇
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിത തടസ്സങ്ങൾക്കും സാമ്പത്തിക വൈഷമ്യങ്ങൾക്കും സാധ്യത. വൈകുന്നേരത്തോടെ ആനുകൂല സാഹചര്യങ്ങൾക്കും സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിൽ നേട്ടം, വ്യാപാര ലാഭം, ഭാഗ്യാനുഭവങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള ദിവസം. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുന്നതിൽ അഭിനന്ദനം ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കച്ചവടത്തിൽ ലാഭാനുഭവങ്ങൾ വർദ്ധിക്കും. പൊതു രംഗത്ത് ആദരവും അംഗീകാരവും ലഭിക്കാൻ ഇടയുണ്ട്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അനാവശ്യ ചിന്തകൾ മൂലം മന സമ്മർദ്ദം വർദ്ധിക്കും. ഈശ്വര ചിന്തയും പ്രാർത്ഥനകളും നല്ല അനുഭവങ്ങൾ നൽകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യങ്ങൾക്ക് പ്രാരംഭ തടസം നേരിടേണ്ടി വരും. ക്ഷമയോടെ പരിശ്രമിച്ചാൽ പല കാര്യങ്ങളിലും അന്തിമ വിജയം സ്വന്തമാക്കാൻ കഴിയും. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സിലെ ആഗ്രഹങ്ങൾ എളുപ്പത്തിൽ സഫലീകരിക്കുവാൻ കഴിയും. കുടുംബാന്തരീക്ഷം സുഖകരമാകും. സാമ്പത്തികം മെച്ചപ്പെടും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവില്‍ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പലതും സാധിക്കും. കുടുംബാന്തരീക്ഷം മനോഹരമാകും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ കഴിയും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യങ്ങൾ സാധിക്കുവാൻ കാലതാമസം നേരിടും. സാമ്പത്തിക പ്രശ്നങ്ങൾ വൈകുന്നേരത്തോടെ പരിഹരിക്കപ്പെടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രയത്നങ്ങൾക്ക് മതിയായ അംഗീകാരം ലഭിച്ചെന്ന് വരില്ല. ആത്മാർത്ഥമായ കർമ്മങ്ങൾക്ക് വൈകിയാലും പ്രയോജനം ലഭിക്കും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
ഇസ്രായേൽ യുദ്ധം തകർത്തെറിഞ്ഞ ഗാസയിലെ ജനങ്ങളുടെ പട്ടിണി മാറ്റിയ ‘അത്ഭുതച്ചെടി’, ഈ കാട്ടു ചെടി എന്താണെന്ന് മനസ്സിലായോ? Watch Video 👇