ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഏപ്രിൽ 09 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.04.2025 (1200 മീനം 26 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
പ്രധാന പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യതിചലിക്കാനുള്ള പ്രവണത ഉണ്ടാകും. ഉത്തരവാദിത്വങ്ങള്‍ മറക്കാതെ മുന്നേറുക. ഉദരവ്യാധികള്‍ വരാതെ കരുതണം.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഭാഗ്യാനുകൂല്യം കുറഞ്ഞ ദിവസമാണ്. നന്നായി അധ്വാനിച്ചാല്‍ പല കാര്യങ്ങളിലും വിജയം നേടാന്‍ കഴിയും. യാത്രാകാര്യങ്ങള്‍ക്ക് തടസ്സം വരാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഇഷ്ടാനുഭവങ്ങളും സന്തോഷജനകമായ സാഹചര്യങ്ങളും ഉണ്ടാകും.അപ്രതീക്ഷിത ലാഭാനുഭവങ്ങള്‍ അനുഗ്രഹമാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ദേഷ്യവും വികാരവും നിയന്ത്രിച്ചാല്‍ സാഹചര്യങ്ങള്‍ അനുകൂലമാക്കുവാന്‍ കഴിയും.ചുമതലാ ബോധം മറക്കാതെ പെരുമാറുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബത്തിലും പൊതു രംഗത്തും ഒരുപോലെ പ്രശോഭിക്കുവാന്‍ കഴിയുന്ന ദിവസമാണ്. അഭിനന്ദനങ്ങള്‍, പുരസ്കാരങ്ങള്‍ മുതലായവയും പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വിരസമായ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ തന്നെ നിര്‍വഹിക്കണം. ആത്മീയ വിഷയങ്ങള്‍ മന സ്വസ്ഥത നല്‍കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ശുഭ വാര്‍ത്തകളും അനുകൂല സാഹചര്യങ്ങളും മറ്റും പ്രതീക്ഷിക്കാവുന്ന ദിവസമാണ്. ആത്മവിശ്വാസവും മാനസിക ഊര്‍ജവും നിലനിര്‍ത്താന്‍ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണം. കുടുംബകാര്യങ്ങൾ സുഖപ്രദമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അദ്ധ്വാനഭാരവും മനസമ്മര്‍ദവും വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. ക്ഷമയോടെ യുള്ള പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവർത്തന മാന്ദ്യം, അമിത അധ്വാനം, അകാരണ വിഷാദം. സായാഹ്നശേഷം താരതമ്യേന മെച്ചം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഇഷ്ടാനുഭവങ്ങൾ, മന സന്തോഷം, കാര്യസാധ്യം. സമയം ഉല്ലാസകരമായി ചിലവഴിക്കാൻ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍ രംഗത്ത് അപ്രതീക്ഷിത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിനമാണ്. അംഗീകാരവും ആദരവും പ്രതീക്ഷിക്കാം.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post 2025-ൽ ഈ നക്ഷത്രക്കാർക്ക്‌ ചക്രവർത്തിയോഗം! അറിഞ്ഞോളൂ ചക്രവർത്തി യോഗത്തിന്റെ പ്രത്യേകതകളും ആ ഭാഗ്യ നാളുകാർ ആരെന്നും
Next post ദൈവാധീനകാരകനായ വ്യാഴം രാശി മാറുന്നു; അറിയാം മെയ് 14 നു ശേഷം നിങ്ങൾക്ക് ഗുണമോ ദോഷമോ എന്ന്