
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 10 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 10.04.2025 (1200 മീനം 27 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
ചിലവുകള്‍ പ്രതീക്ഷിച്ചതിലും വര്‍ധിക്കാന്‍ ഇടയുണ്ട്. ആലോചനയോടെ പ്രധാന കാര്യങ്ങള്‍ നിറവേറ്റുക.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രതീക്ഷിച്ച വിധത്തില്‍ കാര്യങ്ങള്‍ സംഭവിക്കുവാന്‍ പ്രയാസമുള്ള ദിവസമാണ്. സാമ്പത്തിക ഇടപാടുകളില്‍ അബദ്ധങ്ങള്‍ വരാതെ നോക്കണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. അധികാരികള്‍, ഗുരുജനങ്ങള്‍ മുതലായവര്‍ അനുകൂലരായി പെരുമാറും.
ഹൈബ്രിഡ് കഞ്ചാവ്; യുവാക്കളെ സോംബികളാക്കുന്ന ലഹരിയുടെ രാജാവ് എങ്ങനെ കേരളത്തിൽ എത്തി? Watch Video 👇
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അമിത അധ്വാനം, യാത്രാ ക്ലേശം പോലെയുള്ള അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ദിവസാന്ത്യത്തില്‍ ആശ്വാസകരമായ അനുഭവങ്ങള്‍ക്ക് സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കഴിഞ്ഞ ദിവസങ്ങളിലെ മന സമ്മര്‍ദ്ദത്തിന് അയവുണ്ടാകും. കര്‍മ രംഗത്ത് കൂടുതല്‍ മെച്ചമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രാരംഭ തടസം, ധന ക്ലേശം, അധ്വാന ഭാരം മുതലായവ പ്രതീക്ഷിക്കണം. അമിത ചിലവ് മൂലം ധന ക്ലേശം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. സാമ്പത്തികമായും കുടുംബപരമായും ദിവസം ഗുണപ്രദമാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ വിജയകരമാകും. പൊതു രംഗത്തും കുടുംബത്തിലും ഒരു പോലെ ഗുണകരമായ സാഹചര്യം നിലനില്‍ക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നഷ്ടസാധ്യതയുള്ള ഏര്‍പ്പാടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. ദീര്‍ഘ യാത്രകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപ്രതീക്ഷിത ചിലവുകള്‍ മൂലം വിഷമതകള്‍ വരാവുന്ന ദിനമാണ്.എന്നാല്‍ പരിശ്രമങ്ങള്‍ക്ക് വൈകിയാലും ഫലപ്രാപ്തി ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള അവസരം ഉണ്ടാകും. ഉല്ലാസകരമായ സാഹചര്യങ്ങള്‍ സംജാതമാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. മറ്റുള്ള വ്യക്തികളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283