ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 11 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 11.04.2025 (1200 മീനം 28 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
പ്രവര്‍ത്തന രംഗവും കുടുംബാനുഭവങ്ങളും ഒരുപോലെ ശോഭനമാകും. അംഗീകാരങ്ങള്‍ തേടിവന്നാല്‍ അത്ഭുതപ്പെടാനില്ല. ഭാഗ്യാനുഭാവങ്ങള്‍ക്കും സാധ്യത.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കര്‍മ രംഗത്ത് അലസത മൂലം വൈഷമ്യങ്ങള്‍ വരാം. ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തില്‍ എത്തും. വരുന്ന അവസരങ്ങള്‍ തട്ടി മാറ്റരുത്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രവര്‍ത്തന രംഗത്ത് ചില തടസ്സാനുഭവങ്ങള്‍ വരുമെങ്കിലും അതിജീവിക്കാന്‍ കഴിയും. എളുപ്പത്തില്‍ സാധിക്കേണ്ട കാര്യങ്ങള്‍ക്കു പോലും കാലതാമസം വരാന്‍ ഇടയുണ്ട്.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
വ്യക്തി ബന്ധങ്ങള്‍ മൂലം കാര്യലാഭം ഉണ്ടാകും. അധികാരികളില്‍ നിന്നും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിനു താല്പര്യമില്ലാത്ത ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകും. തെറ്റിദ്ധാരണ മൂലം സഹപ്രവര്‍ത്തകര്‍ അനിഷ്ടകരമായി പെരുമാറി എന്നുവരാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഉദ്ടിഷ്ടകാര്യസാധ്യം, കുടുംബ സുഖം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിവസം. ദൈവാധീനവും ഭാഗ്യവും അനുഭവത്തില്‍ വരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല. കലഹ സാധ്യത കരുതണം. ചെറിയ കാര്യങ്ങളെ ചൊല്ലി മനസ്സ് വ്യസനിക്കാന്‍ ഇടയുണ്ട്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ബന്ധു സമാഗമം, കാര്യ വിജയം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാര്‍വജന പ്രീതി ലഭിക്കും. ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തില്‍ എത്തും. വിദ്യാകാര്യങ്ങളില്‍ വിജയകരമായ അനുഭവങ്ങള്‍ക്ക് സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത വ്യയം, അനാരോഗ്യം എന്നിവയെ കരുതണം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വൈഷമ്യം, അകാരണ തടസ്സങ്ങള്‍ എന്നിവ വരാവുന്ന ദിവസമാണ് . സാമ്പത്തിക കാര്യങ്ങളില്‍ നല്ലതുപോലെ ജാഗ്രത പുലര്‍ത്തണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തനങ്ങളില്‍ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283