ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 12 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 12.04.2025 (1200 മീനം 29 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
ഭാഗ്യവും അനുഭവഗുണവും വരാവുന്ന ദിനമാണ്. കുടുംബ കാര്യങ്ങള്‍ സന്തോഷകരമാകും. അംഗീകാരം വര്‍ധിക്കും.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
പല കാര്യങ്ങളിലും അമിത പ്രയത്നം വേണ്ടി വരും. വിചാരിച്ച ഗുണാനുഭവങ്ങള്‍ പലപ്പോഴും ലഭിക്കാന്‍ പ്രയാസമാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
നഷ്ട സാധ്യത ഉള്ളതിനാല്‍ ഇടപാടുകള്‍ കരുതലോടെ വേണം. ആലോചനയില്ലാത്ത സംസാരം മൂലം പ്രയാസങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഭാഗ്യവും ദൈവാധീനവും വര്‍ധിക്കും. വലിയ പ്രതിസന്ധികളെ അനായാസം മറികടക്കാന്‍ കഴിയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പല കാര്യങ്ങളിലും അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ വരാന്‍ ഇടയുണ്ട്. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും തക്കതായ പ്രതിഫലം ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന ലാഭം, സാമൂഹിക അംഗീകാരം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. ഇടപാടുകള്‍ വിജയകരമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യങ്ങള്‍ വേണ്ടവിധം അപഗ്രഥിച്ച ശേഷം തീരുമാനങ്ങള്‍ എടുക്കുക. മാറ്റിവയ്ക്കാന്‍ കഴിയുന്ന യാത്രകള്‍ മറ്റൊരു ദിവസം ആകുന്നതാണ് നല്ലത്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനും അനുഭവങ്ങള്‍ വരുവാനും യോഗമുള്ള ദിവസമാണ്. ധനപരമായി ദിവസം നല്ലതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭാഗ്യവും അനുഭവഗുണവും വേണ്ടുവോളം വരാവുന്ന ദിനമാണ്. ഈശ്വരാധീനം വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അദ്ധ്വാനഭാരവും ആരോഗ്യ ക്ലേശവും വരാവുന്ന ദിവസമാണ്. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നന്മ തിന്മകള്‍ തിരിച്ചറിയാന്‍ കഴിയാതെ വന്നേക്കാം. ഒന്നിലധികം കാര്യങ്ങളില്‍ ഒരേസമയം വ്യാപരിക്കേണ്ട സാഹചര്യം വിഷമകരമാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉന്നത വ്യക്തികളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. കുടുംബപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283