ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഏപ്രിൽ 15 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.04.2025 (1200 മേടം 2 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ബാല്യകാല സുഹൃത്തുക്കളെയും മറ്റും കണ്ടുമുട്ടാന്‍ അവസരം ലഭിക്കും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
വിജയകരമായ അനുഭവങ്ങളും അനുകൂല സാഹചര്യങ്ങളും വരാവുന്ന ദിനമാണ്. മനസ്സിന് സന്തോഷം നല്‍കുന്ന വ്യക്തികളുമായി സംവദിക്കുവാന്‍ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ധാരാളം യാത്രകള്‍ വേണ്ടി വരും. കുടുംബ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാന്‍ വിഷമം നേരിടാന്‍ ഇടയുണ്ട്. സന്താനങ്ങള്‍ അനുകൂലരാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രതീക്ഷിച്ച രീതിയിലും മാര്‍ഗ്ഗത്തിലും കാര്യങ്ങള്‍ മുന്നേറാന്‍ പ്രയാസമാണ്. ധനപരമായ വിഷയങ്ങളില്‍ അത്യധികം കരുതല്‍ പുലര്‍ത്തണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹ പ്രകാരം കാര്യങ്ങള്‍ സാധിക്കാവുന്ന ദിനമാണ്. ധനപരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യ വൈഷമ്യം, യാത്രാ ദുരിതം, അംഗീകാരക്കുറവു മുതലായവ കരുതണം. പ്രധാന കര്‍ത്തവ്യങ്ങള്‍ക്ക് യോജിച്ച ദിനമല്ല.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആഗ്രഹ സാധ്യം, മനോ സുഖം, ഇഷ്ട ബന്ധു സമാഗമം മുതലായവ ഉണ്ടാകും. വ്യാപാരത്തില്‍ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം വരാം. അധ്വാന ഭാരവും മന സമ്മര്‍ദ്ദവും വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രകള്‍ മൂലം ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയും. കുടുംബ സുഖം, തൊഴില്‍ നേട്ടം എന്നിവയ്ക്കും സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗതി പ്രാപിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരുന്നതാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധനമിടപാടുകള്‍ നടത്തുമ്പോള്‍ വളരെ സൂക്ഷ്മത പാലിക്കുക. അവിചാരിതമായ ശാരീരിക അസ്വസ്ഥതകള്‍ക്കു സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുക.

മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. സംഭാഷണത്തില്‍ മിതത്വം ശീലിക്കുക.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1200 മേടമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post വിഷുവിനൊപ്പം ഈ രാശിക്കാർക്ക് ഭാഗ്യം തെളിഞ്ഞു! കഷ്ടപ്പാട് തീർന്നു, മഹാലക്ഷ്മി ഇനി വീട്ടിലെത്തും!