ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഏപ്രിൽ 19 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 19.04.2025 (1200 മേടം 6 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
തൊഴിലില്‍ അല്പം പ്രതികൂലമായ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രധാന കാര്യങ്ങള്‍ ഉപേക്ഷയോടെ മാറ്റിവയ്ക്കുന്നത് ഗുണകരമാകില്ല.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുനത്തില്‍ വിഷമം വരാവുന്നതാണ്. പൂര്‍ണ്ണ ബോധ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സന്തോഷകരമായ അനുഭവങ്ങളും ശുഭ ചിന്തകളും നിറയുന്ന ദിവസമാകും. അധ്വാനവും തിരക്കും വര്‍ദ്ധിക്കുമെങ്കിലും പ്രതിഫലത്തിലും നേട്ടം പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
തൊഴില്‍ രംഗത്ത് അപ്രതീക്ഷിതമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. കുടുംബസുഖം, ആഗ്രഹ സാധ്യം എന്നിവയ്ക്കും അവസരംലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസംഘര്‍ഷം നിയന്ത്രിച്ചാല്‍ കാര്യവിജയം പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഉദര വൈഷമ്യം മൂലം പ്രയാസങ്ങള്‍ വരാവുന്നതിനാല്‍ ആഹാരം ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അത്ര സുഖകരമല്ലാത്ത അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സ്വന്തം വ്യക്തി പ്രഭാവം കൊണ്ട് പല പ്രതിസന്ധികളും മറികടക്കാന്‍ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മനോസുഖവും ആത്മ വിശ്വാസവും വര്‍ധിക്കുന്ന ദിനമായിരിക്കും. കുടുംബത്തില്‍ മംഗളകരമായ സാഹചര്യം നിലനില്‍ക്കും. ആഗ്രഹസാധ്യം ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പല കാര്യങ്ങളിലും തടസ്സങ്ങള്‍ വരാവുന്ന ദിവസമാണ്. വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ദിവസം അനുകൂലമല്ല. ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നിരഭായമായും ധീരമായും പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകും. സമൂഹത്തിലും കുടുംബത്തിലും അനുകൂല അനുഭവങ്ങള്‍ ഉണ്ടാകാവുന്ന ദിനമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ വരാവുന്ന ദിനമാണ്. ഉദര വൈഷമ്യം വരാവുന്നതിനാല്‍ ഭക്ഷണ കാര്യങ്ങളില്‍ മിതത്വം പാലിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാപാരത്തില്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിവസമാണ്. ഭയപ്പെട്ടിരുന്ന പല കാര്യങ്ങളും ശുഭമായി പര്യവസാനിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അംഗീകാരവും പ്രവര്‍ത്തന ലാഭവും പ്രതീക്ഷിക്കാവുന്ന ദിനമാണ്. എല്ലാ കാര്യങ്ങളെയും ശുഭ ചിന്താഗതിയോടെ സമീപിക്കുവാന്‍ കഴിയും.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ ജീവിതം മാറ്റിമറിക്കും: ഈ രാശിക്കാർക്ക് ഈ വർഷം വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം
Next post ഈ നക്ഷത്രക്കാരെ വിവാഹം കഴിക്കാമോ? മുന്നാൾ ദോഷം ജീവിതത്തെ ബാധിക്കുമോ? ജ്യോതിഷ രഹസ്യങ്ങൾ