ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 23 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 23.04.2025 (1200 മേടം 10 ബുധന്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
തൊഴിൽ നേട്ടം, സാമ്പത്തിക ലാഭം, കുടുംബ ഐശ്വര്യം. അപ്രതീക്ഷിത കോണുകളില്‍ നിന്നും ധന ലാഭം സിദ്ധിക്കും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
മന സന്തോഷം, അംഗീകാരം, സന്തോഷം, ആത്മവിശ്വാസം. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
കാര്യസാധ്യത്തിന് അമിത പരിശ്രമം വേണ്ടിവരും. ഗൃഹത്തില്‍ ചെറിയ തോതിലുള്ള കലഹങ്ങള്‍ക്ക് സാദ്ധ്യത.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
സാമ്പത്തിക വിഷമതകളും തൊഴിൽ മന്ദതയും അനുഭവപ്പെടാൻ ഇടയുണ്ട്. ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് കാലതാമസം ഉണ്ടാകും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
കുടുംബാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും ദിവസമാണ്. തൊഴില്‍പരമായി സന്തോഷവും സംതൃപ്തിയും അനുഭവിക്കാന്‍ സാധിക്കും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
മനസ്സിന് സുഖവും സമാധാനവും ലഭിക്കും. ആഹ്ളാദകരമായി സമയം ചിലവഴിക്കാന്‍ ആവാസം വരും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
കാര്യ പരാജയം, ആഗ്രഹ തടസം, അദ്ധ്വാന ഭാരം. ഉദര രോഗത്തിന് സാധ്യത ഉള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ നിയന്ത്രണം പുലര്‍ത്തണം.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ധനനഷ്ടം, യാത്രാതടസ്സം എന്നിവയ്ക്ക് സാധ്യത. സഹായികളില്‍നിന്നും വിപരീതഫലത്തിന് സാധ്യത കാണുന്നു.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
അനുകൂല സാഹചര്യങ്ങൾ, കാര്യവിജയം, സാമ്പത്തിക ലാഭം. മനസ്സിന് ഉല്ലാസകരമായ രീതിയില്‍ സമയം ചിലവഴിക്കുവാന്‍ കഴിയും..
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
സുഹൃത്തുക്കളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാകുന്നത് പലവിധ മനക്ലേശങ്ങള്‍ക്ക് ഇടവരുത്തുന്നതാണ്. പൊതുവേ എല്ലാ കാര്യങ്ങളിലും വളരെയധികം ജാഗ്രത പുലര്‍ത്താന്‍ ശ്രദ്ധിക്കുക.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാകും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
കാര്യ വൈഷമ്യം, അമിതയാത്ര, പ്രതികൂല സാഹചര്യങ്ങൾ. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ മൂലം പല വിധ വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283