ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 27 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 27.04.2025 (1200 മേടം 14 ഞായര്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
സാമ്പത്തിക കാര്യങ്ങൾ വിജയകരമാകും. പ്രണയം സഫലമാകും. ആത്മവിശ്വാസവും പ്രവർത്തന ശേഷിയും വർദ്ധിക്കും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
ആരോഗ്യ കാര്യങ്ങളിൽ വിശേഷിച്ചും ഉദര സംബന്ധമായ വ്യാധികൾ മൂലം വിഷമതകൾ ഉണ്ടാകാം. സായാഹ്നത്തോടെ കാര്യങ്ങൾ കുറച്ചു അനുകൂലമാകും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
മനസ്സിന്റെ ഉന്മേഷവും ഊർജ്ജവും വീണ്ടെടുക്കും. അധികാരികൾ സംതൃപ്തരാകും. വരുമാനം വർധിക്കും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങൾ നിറവേറും. ഭാഗ്യവും ദൈവാധീനവും വർധിക്കും. വാക്കുകൾ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം തോന്നും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
വാഹന ഉപയോഗം വളരെ ശ്രദ്ധയോടെ ആകണം. വേണ്ടാത്ത കാര്യങ്ങളിൽ തലയിടാൻ പോകുന്നത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. അല്പം ആരോഗ്യ ക്ലേശങ്ങൾക്കും സാധ്യത കാണുന്നു.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
ഭാഗ്യത്തിൽ കുറവുണ്ടാകാൻ ഇടയുള്ള ദിനമാണ്. പ്രാർത്ഥനകൾ ഫലം ചെയ്യും. സ്വച്ഛമായി കാര്യങ്ങളിൽ വ്യാപൃതനാകുക.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
പലകാര്യങ്ങളിലും അനായാസ വിജയം ലഭിക്കും. പൊതുരംഗത്ത് മാനിക്കപ്പെടും. ധന തടസ്സങ്ങൾ അകലും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
കാര്യ വിജയം, സന്തോഷം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായ അനുഭവങ്ങൾ ഉണ്ടാകും. പൊതുവിൽ ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
വരവും ചിലവും തുല്യമായിപ്പോകും.യാത്രകൾ വേണ്ടിവരും. വിലപ്പെട്ട വസ്തുക്കൾ നഷ്ടമാകാതെ ശ്രദ്ധിക്കണം.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
അനാവശ്യ മനഃക്ലേശം ഉണ്ടായെന്നു വരാം. അലസത മൂലം പ്രധാന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്താൽ ദോഷം ഭവിക്കും. തീരുമാനങ്ങൾ ആലോചനയുടെ മാത്രം നിർവഹിക്കുക.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
ആഗ്രഹങ്ങൾ സാധിക്കും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കും. ഭാഗ്യം വർധിക്കും. പ്രണയം സഫലമാകും.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
ഗുണദോഷ സമ്മിശ്രമായ ദിനമായിരിക്കും. പ്രവർത്തനങ്ങൾ വേണ്ടത്ര മാനിക്കപ്പെടണമെന്നില്ല. ഉത്തരവാദിത്വങ്ങൾ ശ്രദ്ധയോടെ നിർവഹിച്ചാൽ ദോഷാനുഭവങ്ങൾ കുറയും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283