ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഏപ്രിൽ 29 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 29.04.2025 (1200 മേടം 16 ചൊവ്വ) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
ആകാംക്ഷകള്‍ ഉണ്ടാകാന്‍ ഇടയുള്ള ദിനമാണ്. പുതിയ സംരംഭങ്ങള്‍ക്കും നഷ്ടസാധ്യതയുള്ള ജോലികള്‍ക്കും യോജിച്ച ദിനമല്ല.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
ഉന്മേഷകരവും ആത്മവിശ്വാസകാരകവുമായ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങളെ തട്ടയകറ്റാതെ പ്രയോജനപ്പെടുത്തുക.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
സാമ്പത്തികമായി ചില വൈഷമ്യങ്ങള്‍ വരാവുന്നതാണ്. സുഹൃത്ത് സഹായം പല കാര്യങ്ങളിലും നിര്‍ണായകമായി ഭവിക്കും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
അപ്രതീക്ഷിത പ്രതിസന്ധികള്‍ വന്നാലും അവയെ അതിജീവിക്കാന്‍ കഴിയും. മോശമല്ലാത്ത വരുമാനം പ്രതീക്ഷിക്കാം.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
നേട്ടങ്ങളും അവസരങ്ങളും ലഭ്യാമാകുന്ന ദിവസമായിരിക്കും. അലസത ഒഴിവാക്കിയാല്‍ പല കാര്യങ്ങളിലും അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
അദ്ധ്വാനഭാരവും ആരോഗ്യ ക്ലേശവും വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. വ്യക്തി ബന്ധങ്ങളില്‍ ചെറിയ വൈഷമ്യങ്ങള്‍ വരാവുന്നതാണ്.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
അനാവശ്യ കാര്യങ്ങളില്‍ പഴികേള്‍ക്കാന്‍ ഇടയുണ്ട്. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് സൂക്ഷ്മതയോടെ വേണം.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
വ്യക്തി ബന്ധങ്ങള്‍ ഊഷ്മളമാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
അപ്രതീക്ഷിത നേട്ടങ്ങളും അവസരങ്ങളും സ്വന്തമാക്കാന്‍ കഴിയും. ഉന്നതരില്‍ നിന്നും അഭിനന്ദനവും അംഗീകാരവും മറ്റും ലഭിച്ചെന്നു വരാം.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
അമിതചെലവ് മൂലം ചില സാമ്പത്തിക വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം. സായാഹ്ന ശേഷം ആനുകൂല്യം വര്‍ധിക്കും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
ആനാവശ്യ ചിന്തകള്‍ മൂലം പ്രവര്‍ത്തനങ്ങളില്‍ വിഘ്നം വരാന്‍ ഇടയുണ്ട്. ഈശ്വര ചിന്തയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുക.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ലാഭവും വരാവുന്ന ദിനമാണ്. മനസന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരമുണ്ടാകും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283