ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 16 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 16.02.2025 (1200 കുംഭം 4 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മാനസിക സുഖം, ആഗ്രഹ സാധ്യം, കുടുംബ സുഖം. ധന ക്ലേശങ്ങള്‍ക്ക് നിവൃത്തി ഉണ്ടാകും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
യാത്രാദുരിതം, അലച്ചില്‍, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവ വരാം. സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നത് ഗുണകരമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം വരാം. അധ്വാന ഭാരവും മന സമ്മര്‍ദ്ദവും വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഇഷ്ടാനുഭവങ്ങള്‍, വ്യാപാര അഭിവൃദ്ധി എന്നിവ ഉണ്ടാകും. സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍ എന്നിവര്‍ അനുകൂലമായി പെരുമാറും.

‘അങ്ങനെയാണ്‌ ഞാൻ ആകാശവാണിയിൽ എത്തിയത്’ സുഷമ ജീവിതം തുറന്നു പറയുന്നു | ഭാഗം 01 👇Watch Video 👇

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആത്മ വിശ്വാസം കുറയാന്‍ ഇടയുണ്ട്. ശുഭാപ്തി വിശ്വാസത്തോടെ ചെയ്യുന്ന കര്‍മങ്ങള്‍ വിജയത്തില്‍ എത്തും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അസാധ്യമെന്നു തോന്നിയ കാര്യങ്ങള്‍ പോലും അനുകൂലമായി വരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
യാത്രാദുരിതം, അനാരോഗ്യം, അമിത വ്യയം മുതലായവ വരാവുന്ന ദിനം. സായാഹ്ന ശേഷം അല്പം ആനുകൂല്യം പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അംഗീകാരം, സ്ഥാന ലാഭം, കാര്യ വിജയം മുതലായവ വരാവുന്ന ദിനം. ശത്രുക്കള്‍ നിഷ്പ്രഭരാകും. അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്കും സാധ്യത.

നിർമ ഇനിയില്ല! ഒരു കാലത്ത് ഇന്ത്യൻ വിപണി കീഴടക്കിയ ‘നിർമ’യെ തകർത്തതാര്‌? സൈക്കിളിൽ ഉടമ തന്നെ കൊണ്ടു നടന്ന് വിറ്റ സോപ്പു പൊടി സൂപ്പർ ബ്രാൻഡ് ആയ കഥ 👇Watch Video 👇

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സിന് സുഖം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകും. മത്സരങ്ങളില്‍ വിജയിക്കും. ബന്ധുസഹായം നിര്‍ണായകമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യപരാജയം, ധനതടസ്സം മുതലായ അനുഭവങ്ങളെ കരുതണം. ആരോഗ്യപരമായും അല്പം ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത അധ്വാനം, ഭാഗ്യക്കുറവ് മുതലായവ വരാം. അറിയാത്ത കാര്യങ്ങള്‍ക്കു പോലും സമാധാനം പറയേണ്ടി വരാം

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിശ്രമസുഖം, ഇഷ്ടാനുഭവങ്ങള്‍, മനോസുഖം എന്നിവ ഉണ്ടാകും. പ്രധാന കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 15 ശനി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഫെബ്രുവരി 17 തിങ്കൾ) എങ്ങനെ എന്നറിയാം