
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂൺ 03, ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 03.06.2025 (1200 ഇടവം 20 ചൊവ്വ) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
ആരോഗ്യപരമായ ക്ലേശ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. യാത്രാ ക്ലെശം, ധന തടസ്സം എന്നിവയും കരുതണം.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
യാത്രാ വേളകളില്‍ വൈഷമ്യം വരാന്‍ ഇടയുണ്ട്. ഉദര സംബന്ധമായ വ്യാധികള്‍ പിടിപ്പെടാതെ നോക്കണം.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
ഇഷ്ടാനുഭവങ്ങള്‍, അംഗീകാരം, ആഗ്രഹ സാധ്യം മുതലായവ പ്രതീക്ഷിക്കാം. മത്സരങ്ങളിലും ഭാഗ്യ പരീക്ഷണങ്ങളിലും വിജയം പ്രതീക്ഷിക്കാം.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ വൈഷമ്യം, സന്താന ക്ലേശം മുതലായവ വരാവുന്ന ദിവസം. വാഗ്ദാനങ്ങള്‍ പാലിക്കുക പ്രയാസമാകും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
മനോസുഖം, നേതൃ ഗുണം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
ആഗ്രഹ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. ആരോഗ്യ ക്ലേശങ്ങള്‍ക്കും സാധ്യത.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
ആഗ്രഹ സാധ്യം, കര്‍മ പുഷ്ടി, ഗൃഹസുഖം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത അംഗീകാരങ്ങള്‍ തേടിവരും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ആഗ്രഹ സാഫല്യം, ഇഷ്ട ഭക്ഷണം, കുടുംബ സുഖം മുതലായവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങള്‍ ലഭ്യമാകും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
അര്‍ഹമായ അംഗീകാരം ലഭിക്കാത്തതില്‍ മാനസിക വൈഷമ്യം തോന്നും. സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസം വരാന്‍ ഇടയുണ്ട്.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. ആരോഗ്യപരമായി ചെറിയ ക്ലേശങ്ങള്‍ വരാം.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
യാത്രകള്‍, സന്ദര്‍ശനങ്ങള്‍ മുതലായവ സഫലങ്ങള്‍ ആകും. അപേക്ഷകളിന്‍ മേല്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
ഇടപെടുന്ന കാര്യങ്ങള്‍ പ്രയോജനകരമായി ഭവിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമാമാകും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283