ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂൺ 04, ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 04.06.2025 (1200 ഇടവം 21 ബുധന്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
തൊഴില്‍ ലാഭം, മനോ സുഖം, അഭിനന്ദനം മുതലായവ അനുഭവമാകും. ശത്രുക്കള്‍ പിണക്കം മറന്ന് അടുത്തു വരും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
അവിജാരിത കാര്യ തടസം, അപ്രതീക്ഷിത ധന ക്ലേശം എന്നിവയെ കരുതണം. ആലോജനയില്ലാത്ത പ്രവര്‍ത്തികള്‍ ആപല്‍കരമാകും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
കാര്യ പരാജയം, അനിഷ്ടാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത. യാത്രാ ദുരിതം, അമിത അധ്വാനം എന്നിവയ്ക്കും ഇടയുണ്ട്.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
തടസങ്ങളെ അതിജീവിക്കാന്‍ കഴിയും. അധികാരികള്‍ അനുകൂലമായി പെരുമാറും. ഉല്ലാസകരമായ അനുഭവങ്ങള്‍ക്കും സാധ്യത.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ പുരോഗമിക്കണമെന്നില്ല. വാഗ്ദാനം ചെയ്യപെട്ട സഹായങ്ങള്‍ പോലും ലഭിക്കാന്‍ പ്രയാസമാകും. സായാഹ്നം മെച്ചം.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
ആഗ്രഹങ്ങള്‍ സാധിക്കും. സാമ്പത്തികപരമായും തൊഴില്‍പരമായും അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
ചിലവുകള്‍ നിയന്ത്രണാതീതമാകും. നിസ്സാര കാര്യങ്ങളാല്‍ മനസ്സ് വ്യാകുലപ്പെടാന്‍ ഇടയുണ്ട്.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ആഗ്രഹസാധ്യം ആയാസരഹിതമാകും. കുടുംബ ബന്ധങ്ങള്‍ സുഖകരവും സന്തോഷപ്രതവുമാകും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
കാര്യ വിജയവും ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. ഉത്സാഹജനകമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകും.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
തൊഴില്‍പരമായ ക്ലേശങ്ങള്‍, അനിഷ്ടകരമായ അനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
പ്രയത്നത്തിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും. ചിലവുകള്‍ വര്‍ധിക്കാനും സാധ്യത.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
ഇഷ്ടാനുഭവങ്ങള്‍, സുഹൃത്ത് സമാഗമം, ധന നേട്ടം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസം. ഇഷ്ട ദേവാലയ ദര്‍ശനം സാധ്യമാകും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283