ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂൺ 06, വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 06.06.2025 (1200 ഇടവം 23 വെള്ളി) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
മൽസര വിജയം, തൊഴിൽ നേട്ടം മുതലായവ ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യ പ്രദമായ സാഹചര്യം നിലനിൽക്കും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
അധ്വാനഭാരം വർദ്ധിക്കാൻ ഇടയുണ്ട്. പ്രവർത്തനങ്ങൾക്ക് മതിയായ പ്രതിഫലം ലഭിക്കാൻ പ്രയാസമാണ്. കുടുംബ പരമായി നന്ന്.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
പ്രധാന ഉത്തരവാദിത്വങ്ങൾ ജാഗ്രതയോടെ നിർവഹിക്കുക. അധികാരികളുമായി തർക്കത്തിന് പോകുന്നത് ഭാവിയിൽ ദോഷം ചെയ്യും എന്ന് ചിന്തിക്കണം. പ്രാർഥനകൾ ഫലം ചെയ്യും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
ഇഷ്ട ജന സമ്പർക്കം, കാര്യ സാധ്യം, അംഗീകാരം, സുഹൃത്ത് സഹായം മുതലായവ പ്രതീക്ഷിക്കാവുന്ന ദിനമാണ്. പ്രണയം സഫലമാകും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
പലപ്പോഴും ചിന്താക്കുഴപ്പങ്ങളിൽ അകപ്പെടും. തീരുമാനങ്ങൾ എടുക്കാൻ വിഷമിക്കും. സുഹൃത്ത് സഹായം പല സന്ദർഭങ്ങളിലും നിർണ്ണായകമാകും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
സന്തോഷകരമായി സമയം ചിലവഴിക്കാൻ കഴിയും. കാര്യവിജയവും തൊഴിൽ അംഗീകാരവും ഉണ്ടാകും. ദാമ്പത്യ സൌഖ്യം ഉണ്ടാകും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
ദിവസ അനുഭവങ്ങൾ പലപ്പോഴും വിരസമായിരിക്കാൻ ഇടയുണ്ട്. അന്യരുടെ സഹായത്താൽ പല പ്രതിസന്ധികളും തരണം ചെയ്യും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
സാമ്പത്തിക ലാഭം, പ്രവർത്തന വിജയം, അംഗീകാരം മുതലായവ പ്രതീക്ഷിക്കാം. ആത്മവിശ്വാസവും ഉണർവവും വർദ്ധിക്കും. ഭാഗ്യം അനുഭവത്തിൽ വരും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
ധനമോ പാരിതോഷികങ്ങളോ ലഭിക്കാൻ ഇടയുണ്ട്. മനസ്സിൽ സന്തോഷം വർദ്ധിക്കും. വ്യാപാരത്തിലും മറ്റും ലാഭാനുഭവങ്ങൾ വർദ്ധിക്കും.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ചെറിയ പിണക്കങ്ങൾ കലഹങ്ങൾ ആകാതെ ശ്രദ്ധിക്കുക. യാത്രകളിലും മറ്റും നഷ്ടം വരാതെ ശ്രദ്ധിക്കണം. സാമ്പത്തികമായി തെറ്റില്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
അനാവശ്യ അസ്വസ്ഥ ചിന്തകൾ മനസ്സിനെ കലുഷമാക്കാൻ ഇടയുണ്ട്. ഗുണദോഷ സമ്മിശ്രമായ ദിവസാനുഭവങ്ങൾ പ്രതീക്ഷിക്കാം.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
വീട്ടിലും തൊഴിൽ സ്ഥലത്തും ഒരുപോലെ പ്രശോഭിക്കാൻ കഴിയും. ശത്രുക്കളെ നിഷ്പ്രഭരാക്കും. പല കാര്യങ്ങളിലും അപ്രതീക്ഷിത ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283