ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജൂൺ 08, ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 08.06.2025 (1200 ഇടവം 25 ഞായര്‍) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
കാര്യങ്ങൾ വിചാരിച്ച വിധത്തിൽ നിറവേറ്റുവാൻ കഴിയും. യാത്രകൾ സഫലങ്ങളാകും.സന്തോഷകരമായ ദിവസന്തരീക്ഷങ്ങൾ പ്രതീക്ഷിക്കാം.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
മനസ്സിന് സന്തോഷവും ആത്മ വിശ്വാസവും നൽകുന്ന ദിനാനുഭവങ്ങൾ പ്രതീക്ഷിക്കാം. കാര്യവിജയവും ഇഷ്ട ജന സംഗമവും പ്രതീക്ഷിക്കാം.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
പൊതുവിൽ പ്രവർത്തനങ്ങൾക്ക് കാലതാമസം അനുഭവപ്പെടും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കുടുംബപരമായി നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
പൊതുവിൽ ആനുകൂല്യം കുറഞ്ഞ ദിനമായിരിക്കും. സാമ്പത്തികമായി വലിയ ദോഷാനുഭവങ്ങൾക്കു സാധ്യതയില്ല. വ്യക്തി ബന്ധങ്ങളിൽ കൂടുതൽ കരുതൽ പുലർത്തണം.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ഇഷ്ട സാഹചര്യങ്ങൾ, ബന്ധു സമാഗമം, കാര്യവിജയം മുതലായവ പ്രതീക്ഷിക്കാം. ഭാഗ്യവും ഈശ്വരാധീനവും പ്രതീക്ഷിക്കാവുന്ന ദിനമാണ്.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
പൊതുവിൽ അലസത ബാധിക്കാവുന്ന ദിനമാണ്. യാത്രാക്ലേശം, കാര്യവൈഷമ്യം മുതലായവയ്ക്കും സാധ്യത.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
ഗുണകരമായ സാഹചര്യങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന ദിവസമായിരിക്കും. വലിയ തടസ്സങ്ങൾ കൂടാതെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയും. കുടുംബസുഖം വർധിക്കും.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ഉത്തരവാദിത്വങ്ങൾ വർധിക്കും. അമിത അധ്വാനം മൂലം ശാരീരിക വൈഷമ്യത്തിനും സാധ്യത കാണുന്നു. പൊതുരംഗത്ത് നേട്ടങ്ങൾ കുറയും.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
മനസ്സിന് സുഖവും സമാധാനവും ലഭിക്കും. ആത്മ വിശ്വാസം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകും. ഭാഗ്യം വർധിക്കും.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
അനുകൂല അനുഭവങ്ങൾ, ഇഷ്ടഭക്ഷണം, മാനസിക ഉല്ലാസം. ആത്മവിശ്വാസ വർധകമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
അധ്വാനഭാരവും അലച്ചിലും വർധിക്കും. ശ്രദ്ധക്കുറവ് മൂലം വിഷമതകൾ വരാൻ ഇടയുള്ളതിനാൽ പ്രധാന കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുക.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
കാര്യതടസ്സം, അനിഷ്ട സാഹചര്യങ്ങൾ, അംഗീകാരക്കുറവ് മുതലായവ പ്രതീക്ഷിക്കണം. സാമ്പത്തികമായി വലിയ ദോഷങ്ങൾ വരികയില്ല.


Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ നാളത്തെ ദാമ്പത്യ-പ്രണയ ഫലങ്ങൾ (2025 ജൂൺ 08, ഞായർ) എങ്ങനെ എന്നറിയാം
Next post സാമ്പത്തിക വാരഫലം; 2025 ജൂൺ 8 മുതൽ 14 വരെ ധനപരമായി നിങ്ങൾക്കെങ്ങനെ എന്നറിയാം