ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മെയ് 2 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 02.05.2025 (1200 മേടം 19 വെള്ളി) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)

മന സന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)

അധ്വാന ഭാരവും തിരക്കും വര്‍ധിക്കാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ എത്തും.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)

പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധം അംഗീകരിക്കപ്പെടും. നേതൃപദവിയോ അംഗീകാരമോ തേടി വരാന്‍ ഇടയുണ്ട്.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)

ഉദര വൈഷമ്യത്തിന് സാധ്യതയുള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ മിതത്വം പാലിക്കണം. കുടുംബാംഗങ്ങളില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം ഉണ്ടായെന്നു വരാം.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)

കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. പൊതു രംഗത്ത് സ്വീകാര്യത വര്‍ധിക്കും. സുഹൃത്ത് സമാഗമം സന്തോഷം നല്‍കും.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)

കാര്യവിജയവും സന്തോഷകരമായ സാഹചര്യങ്ങളും വരാവുന്ന ദിനമാണ്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. ഉല്ലാസ കരമായി സമയം ചിലവഴിക്കാനാകും.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)

ആത്മാര്‍ഥമായി ചെയ്യുന്ന പ്രവൃത്തികള്‍ വേണ്ടവിധം അംഗീകരിക്കപ്പെടാത്തതില്‍ വിഷമം തോന്നാന്‍ ഇടയുണ്ട്. തൊഴില്‍ സംബന്ധമായി പ്രതികൂല അനുഭവങ്ങള്‍ കരുതണം. 


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)

ധന ലാഭവും കര്‍മഗുണവും വരാവുന്ന ദിനമാണ്. മാനസിക ക്ലേശങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ബന്ധു സഹായം ഗുണകരമാകും


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)

പല കാര്യങ്ങളും സ്വന്തം താല്പര്യ പ്രകാരം നിര്‍വഹിക്കാന്‍ കഴിയുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)

ഊര്‍ജവും ശുഭകരമായ അനുഭവങ്ങളും നിറഞ്ഞ ദിവസമായിരിക്കും. മാനസിക ഉല്ലാസം ലഭിക്കുന്ന സാഹചര്യങ്ങള്‍ അനുഭവത്തില്‍ വരും.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)

അനാവശ്യ ചിന്തകള്‍ മനസ്സിനെ അലോസരപ്പെടുത്താന്‍ ഇടയുള്ള ദിനമാണ്. നഷ്ടസാധ്യത ഉള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ മാത്രം വേണം.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)

ഗുണദോഷ സമ്മിശ്രമായ ദിനമായിരിക്കാന്‍ ഇടയുണ്ട്. സംശയവും ചിന്തകളും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്. പ്രാര്‍ത്ഥന ഗുണം ചെയ്യും.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ നാളത്തെ പ്രണയ-ദാമ്പത്യ ഫലങ്ങൾ (2025 മെയ് 2, വെള്ളി) എങ്ങനെ എന്നറിയാം
Next post മേയ് 7-ന് ബുധന്റെ അത്ഭുതകരമായ രാശിമാറ്റം: ഈ രാശിയിൽപ്പെട്ട നാളുകാരുടെ സമയം തെളിയും