
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 4 ഞായർ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 04.05.2025 (1200 മേടം 21 ഞായര്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
കുടുംബ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. തൊഴിലില്‍ ഉദ്ദേശിക്കുന്ന കാര്യസാധ്യം വരാന്‍ പ്രയാസമാണ്. അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാം.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
ഭാഗ്യാനുഭവങ്ങളും മെച്ചപ്പെട്ട അവസരങ്ങളും പ്രതീക്ഷിക്കാവുന്ന ദിനമാണ്. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. പ്രണയകാര്യങ്ങള്‍ വിജയിക്കും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ഊഹകച്ചവടവും ഭാഗ്യപരീക്ഷണവും ഗുണകരമാകില്ല. ഉദരവ്യാധി പിടിപെടാതെ നോക്കണം.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
തൊഴിലിലും വ്യക്തി ജീവിതത്തിലും ഒരേപോലെ തിളങ്ങുവാന്‍ കഴിയും. മന സന്തോഷം തരുന്ന കൂടി ചേരലുകള്‍ ഉണ്ടാകും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
പലകാര്യങ്ങളും വിചാരിക്കുന്ന പ്രകാരത്തില്‍ വിജയിക്കണമെന്നില്ല. സുപ്രധാന കാര്യങ്ങള്‍ വളരെ കരുതലോടെ മാത്രം നിറവേറ്റുക.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
ആഗ്രഹ സാധ്യം, മനോസുഖം, കുടുംബ പുഷ്ടി എന്നിവ വരാവുന്ന ദിനം. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
സാമ്പത്തിക ലാഭം, തൊഴില്‍ അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
കാര്യ തടസം, പ്രവര്‍ത്തന മാന്ദ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വന്നേക്കാം. വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
കാര്യ വൈഷമ്യം, പ്രവര്‍ത്തന ക്ലേശം എന്നിവ കരുതണം. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
തൊഴില്‍ നേട്ടം, അംഗീകാരം മുതലായവ വരാവുന്ന ദിവസമാണ്. അധികാരികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവര്‍ അനുകൂലമായി പെരുമാറും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാം. ബന്ധു സമാഗമം, സന്തോഷാനുഭവങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
യാത്രാ വൈഷമ്യം, അമിത അധ്വാനം, മന സമ്മര്‍ദം തുടങ്ങിയവ വരാവുന്നതാണ്. ഊഹക്കച്ചവടത്തില്‍ പരാജയ സാധ്യതയുണ്ട്.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283